ബംഗ്ലാദേശിലെ കണ്ടെയ്നർ ഡിപ്പോയിലുണ്ടായ തീപിടിത്തത്തിൽ 49 പേർ മരിച്ചു: 450 ഓളം പേർക്ക് പരിക്ക്

സ്ഫോടനത്തെ തുടർന്നാണ് തീ പടർന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

Update: 2022-06-05 15:07 GMT
Editor : afsal137 | By : Web Desk
Advertising

ധാക്ക: ബംഗ്ലാദേശിലെ ചിറ്റഗോംഗിലെ ഷിപ്പിംഗ് കണ്ടെയ്നർ ഡിപ്പോയിലുണ്ടായ തീപിടിത്തത്തിൽ 49 പേർ മരിച്ചു. 450 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയർന്നേക്കാമെന്ന് അധികൃതർ വ്യക്തമാക്കി. ശനിയാഴ്ച രാത്രിയോടെയാണ് തീപ്പിടിത്തമുണ്ടായതെന്നും ബംഗ്ലാദേശ് ആരോഗ്യ മന്ത്രിയെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോർട്ട് ചെയ്തു. ഡിപ്പോയിലുണ്ടായ എന്തോ രാസപ്രവർത്തനം മൂലമാണ് തീപ്പിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തൽ.

സ്ഫോടനത്തെ തുടർന്നാണ് തീ പടർന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിൽ സമീപത്തെ വീടുകളുടെ ജനൽ ചില്ലുകൾ തകർന്നതായി വൃത്തങ്ങൾ അറിയിച്ചു. 19 ഓളം അഗ്‌നിശമന യൂണിറ്റുകൾ തീ അണയ്ക്കാൻ പ്രവർത്തിക്കുന്നുണ്ടെന്നും ആറ് ആംബുലൻസുകളും സ്ഥലത്തുണ്ടെന്നും ചിറ്റഗോംഗ് ഫയർ സർവീസ് ആൻഡ് സിവിൽ ഡിഫൻസ് അസിസ്റ്റന്റ് ഡയറക്ടർ എംഡി ഫാറൂഖ് ഹുസൈൻ സിക്ദർ പറഞ്ഞു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News