വൈഫൈ വേഗത കുറഞ്ഞു; വീട്ടുടമയെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമം
മൂന്നു വർഷം വരെ തടവോ അല്ലെങ്കിൽ 3,730 യു.എസ് ഡോളർ പിഴയോ രണ്ടും ഒരുമിച്ചോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ലീക്കെതിരെ ചുമത്തിയിരിക്കുന്നത്.
സിംഗപ്പൂർ സിറ്റി: സിംഗപ്പൂരിൽ വൈ ഫൈ പതുക്കെയായതിന് വാടകക്കാരൻ ഉടമയായ സ്ത്രീയുടെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചു. ലി സിൻ എന്ന 30-കാരൻ താൻ താമസിക്കുന്ന വീടിന്റെ ഉടമയായ 61-കാരിയെ കൊലപ്പെടുത്താൻ തുനിഞ്ഞത്. ബുധനാഴ്ചയാണ് സംഭവം നടന്നത്. ലി മദ്യപിക്കുകയും മൊബൈൽ ഫോണിൽ ഗെയിം കളിക്കുകയുമായിരുന്നു. വൈ ഫൈ വേഗത കുറവായതിനാൽ ദേഷ്യം വന്നു. ഇതിനെ തുടർന്ന് വീട്ടുടമയും സിൻ ലിയും തമ്മിൽ തർക്കം നടന്നു.
എന്നാൽ അധികം വൈകാതെ തർക്കം വളരെ മോശം അവസ്ഥയിലെത്തി. യുവാവ് ഒരു കത്തിയെടുത്ത് വീട്ടുകാരെ മൊത്തം ഉപദ്രവിക്കും എന്ന് ഭീഷണിപ്പെടുത്തി. ശേഷം വീട്ടുടമയായ 61-കാരിയുടെ അടുത്തെത്തുകയും അവരെ കഴുത്ത് ഞെരിച്ച് കൊല്ലാൻ തുനിഞ്ഞു. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് (എസ് സി എം പി) റിപ്പോർട്ട് ചെയ്തു.
സിംഗപ്പൂരിൽ ഒരു ഹോട്ടൽ ഹൗസ് കീപ്പറായി ജോലി ചെയ്യുകയാണ് സിൻ ലി. വധശ്രമക്കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയപ്പോൾ സിംഗപ്പൂരിലെ കഠിനമായ നിയമങ്ങളെക്കുറിച്ച് അറിയാത്തതിനാൽ ദയ കാണിക്കാൻ ജഡ്ജിയോട് ആവശ്യപ്പെട്ടു. മൂന്നു വർഷം വരെ തടവോ അല്ലെങ്കിൽ 3,730 യു.എസ് ഡോളർ പിഴയോ രണ്ടും ഒരുമിച്ചോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ലീക്കെതിരെ ചുമത്തിയിരിക്കുന്നത്.