ചൈനയിലെ വിമാനദുരന്തം; ആരും രക്ഷപെട്ടിട്ടില്ലെന്ന് സൂചന, അന്വേഷണത്തിന് ഉത്തരവിട്ട് ഷി ജിൻപിങ്

ഈസ്റ്റേൺ എയർലൈൻസിന്റെ ബോയിങ് 737 വിമാനമാണ് തകര്‍ന്നത്.

Update: 2022-03-21 13:08 GMT
Advertising

ചൈനയിൽ യാത്രാവിമാനം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. ഈസ്റ്റേൺ എയർലൈൻസിന്റെ ബോയിങ് 737 വിമാനമാണ് തകര്‍ന്നത്. കുൻമിങ്ങിൽനിന്ന് ഗ്വാങ്‌ഷൂവിലേക്കുള്ള യാത്രാമധ്യേ വുഷു നഗരത്തിന് സമീപം പർവതമേഖലയിലായിരുന്നു അപകടം.

അപകടത്തിൽ എല്ലാവരും മരിച്ചിരിക്കാനാണ് സാധ്യത എന്നാണ് റിപ്പോർട്ടുകൾ. ആളപായം സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ചൈനീസ് സർക്കാർ പുറത്തുവിട്ടിട്ടില്ല. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരുംതന്നെ ജീവനോടെ അവശേഷിച്ചിരിക്കാന്‍ സാധ്യതയില്ലെന്നാണ് രക്ഷാപ്രവര്‍ത്തകരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സും ചൈനയിലെ പീപ്പിള്‍സ് ഡെയ്‌ലിയും റിപ്പോര്‍ട്ട് ചെയ്യുന്നത്. 

123 യാത്രക്കാരും ഒൻപത് ജീവനക്കാരുമായാണ് കുൻമിങ്ങിൽനിന്ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 1.11ന് വിമാനം ഗ്വാങ്ഷൂവിലേക്ക് പുറപ്പെട്ടത്. 2.22ഓടെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. പിന്നാലെയാണ് ഗ്രാമപ്രദേശത്തെ പർവതമേഖലയിൽ തകർന്നുവീണ വിവരം പുറത്തെത്തുന്നത്. അപകടകാരണം വ്യക്തമല്ല. വിമാനം തകർന്നതിനു പിന്നാലെ പ്രദേശത്ത് വൻതീപിടിത്തമുണ്ടായിരുന്നു.

അപകടത്തിന് പിന്നാലെ ചൈന, ഈസ്റ്റേണ്‍ എയര്‍ലൈന്‍സിന്റെ വെബ്സൈറ്റിനും മൊബൈല്‍ ആപ്പിനും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കും ബ്ലാക്ക് ആന്റ് വൈറ്റ് നിറം നല്‍കി. ദുഃഖ സൂചനയായാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News