സിംഗപ്പൂരിൽ 20 വർഷത്തിനിടെ ആദ്യമായി ഒരു വനിതയെ തൂക്കിലേറ്റുന്നു
കോവിഡ് കാലത്തിന് ശേഷം 13 പേരെയാണ് സിംഗപ്പൂരിൽ തൂക്കിലേറ്റിയത്
സിംഗപ്പൂർ: സിംഗപ്പൂരിൽ മയക്കുമരുന്ന് കേസിൽ ഒരു സ്ത്രീ ഉൾപ്പടെ രണ്ട് പേരെ ഈ ആഴ്ച തൂക്കിലേറ്റും. രാജ്യത്ത് 20 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു സ്ത്രീയെ തൂക്കിലേറ്റുന്നത്. ബുധനാഴ്ച 50 ഗ്രാം ഹെറോയിൻ കടത്തിയ കുറ്റത്തിന് 56 കാരനെ തൂക്കിലേറ്റുമെന്ന് മനുഷ്യവകാശ സംഘടനായ ട്രാൻസ്‌ഫോർമേറ്റീവ് ജസ്റ്റിസ് കളക്ടീവ് (ടി.ജെ.സി) പറഞ്ഞു.
വെള്ളിയാഴ്ച 45 കാരിയായ ശ്രീദേവി ജമാനിയെയും തൂക്കിലേറ്റും. 30 ഗ്രം ഹെറോയിൻ കടത്തിയതിന് 2018ൽ ഇവർക്ക് വധശിക്ഷ വിധിച്ചിരുന്നു. ഇതിന് മുമ്പ് 2004ലാണ് സിംഗപ്പൂരിൽ 36കാരിയായ ഹെയർ ഡ്രസ്സറായ യെൻ മേയ് വൂവനെ മയക്കു മരുന്ന് കടത്തിയതിന് തൂക്കിലേറ്റിയിരുന്നു.
തുക്കിലേറ്റുന്ന രണ്ടു പേരും സിംഗപ്പൂർ കാരാണെന്നും ഇവരുടെ കുടുംബങ്ങൾക്ക് വധശിക്ഷ നടപിലാക്കുന്നതുമായി ബന്ധപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ടെന്നും ടി.ജെ.സി പറഞ്ഞു. ലോകത്തെ ഏറ്റവും കടുത്ത മയക്കുമരുന്ന് വിരുദ്ധ നിയമങ്ങളുള്ള രാജ്യങ്ങളിലൊന്നാണ് സിംഗപ്പുർ 500 ഗ്രാമിൽ കൂടുതൽ കഞ്ചാവും 15 ഗ്രാമിൽ കൂടുതൽ ഹെറോയിൻ കടത്തുന്നതും വധശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ്.
കോവിഡ് സമയത്ത് രണ്ടു വർഷത്തേക്ക് വധശിക്ഷ നടപിലാക്കുന്നത് സിംഗപ്പൂർ നിർത്തി വെച്ചിരുന്നു. എന്നാൽ പിന്നീട് വധശിക്ഷ പുനരാരഭിച്ചതിന് ശേഷം ഇതുവരെ 13 പേരെയാണ് തൂക്കിലേറ്റിയത്. അതിനിടെ ആംനസ്റ്റി ഇന്റർനാഷ്ണൽ ചൊവ്വാഴ്ച തൂക്കലേറ്റുന്നത് നിർത്തിവെക്കാൻ ആവശ്യപ്പെട്ടിരുന്നു.