വെടിനിർത്തല്‍ ഇല്ലെന്ന്​ ഇസ്രായേൽ; ഗസ്സയിൽ സ്​ഥിതി സങ്കീർണം

ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 10,328 ആയി ഉയർന്നു

Update: 2023-11-08 00:54 GMT
Editor : Jaisy Thomas | By : Web Desk

Demonstrators march down Colfax Avenue

Advertising

തെല്‍ അവിവ്: അടിയന്തര വെടിനിർത്തൽ വേണമെന്ന ലോകരാജ്യങ്ങളുടെയും യു.എന്നിന്‍റെയും അഭ്യർഥന തള്ളിയ ഇസ്രായേൽ ഗസ്സയിൽ ആക്രമണം കൂടുതൽ രൂക്ഷമാക്കി. ആശുപത്രികൾക്കും സിവിലിയൻ കേന്ദ്രങ്ങൾക്കും ബോംബിട്ട്​ നരമേധം തുടരുകയാണ്​ സൈന്യം. ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 10,328 ആയി ഉയർന്നു. യുദ്ധാനന്തര ഗസ്സയുടെ സുരക്ഷാ പാലനം ഏറ്റെടുക്കുമെന്ന്​ ഇസ്രായേൽ. എന്നാൽ ഫലസ്​തീൻ ജനതയെ അവഗണിച്ച്​ മുന്നോട്ടു പോകാനാവില്ലെന്ന്​ ​ വൈറ്റ്​ ഹൗസ്​ അറിയിച്ചു.

ഒരു മാസം പിന്നിട്ട ആക്രമണത്തിൽ നിന്ന്​ തരിമ്പും പിറകോട്ടി​ല്ലെന്ന്​ ഇസ്രായേൽ രാഷ്​ട്രീയ, സൈനിക നേതൃത്വം വ്യക്​തമാക്കി. ബന്ദികളെ വിടാതെ വെടിനിർത്തൽ ഇല്ലെന്ന്​ പ്രധാനമന്ത്രി ​നെതന്യാഹു. ഹമാസിനെ തുരത്തും വരെ ആക്രമണത്തിൽ നിന്ന്​ പിൻമാറില്ലെന്ന്​ പ്രതിരോധമന്ത്രി. ഹമാസ്​ നേതാവ്​ യഹ്​യ സിൻവാർ ഉൾപ്പെടെയുള്ളവരെ തെരഞ്ഞുപിടിച്ചു കൊല്ലുമെന്ന്​ ഇസ്രായേൽ സൈനിക മേധാവി. ആക്രമണം കടുപ്പിച്ചതോടെ ഗസ്സയിലെ ദുരിതം കൂടുതൽ സങ്കീർണമായി. മരിച്ചവരും കാണാതായവരും 13500ന്​ മുകളിൽ വരുമെന്ന്​ ഗസ്സ ആഭ്യന്തര മന്ത്രാലയ വക്താവ്​. അനസ്​തീഷ്യയില്ലാതെ ശസ്​ത്രക്രിയ നടത്തേണ്ട ഗതികേടിലാണ്​ മിക്ക ആശുപത്രികളും.

അത്യന്തം സങ്കടകരമാണ്​ കാര്യങ്ങളെന്ന്​ ലോകാരോഗ്യ സംഘടന. വെള്ളം, മരുന്ന്​, ഭക്ഷണം എന്നിവ ധാരാളമായി എത്തിയില്ലെങ്കിൽ മാനുഷികദുരന്തം വളരെ വലുതായിരിക്കുമെന്ന്​ സന്നദ്ധ സംഘടനകൾ. ഗസ്സയിൽ കൂടുതൽ മുന്നേറാൻ സാധിച്ചതായി ഇസ്രായേൽ. എന്നാൽ ശക്​തമായ ചെറുത്തുനിൽപ്പിലൂടെ നിരവധി ഇസ്രായേൽ സൈനിക വാഹനങ്ങൾ തകർത്തെന്ന്​ ഹമാസ്​. യുദ്ധാനന്തര ഗസ്സയുടെ സുരക്ഷ തങ്ങൾ നോക്കുമെന്ന്​ ഇസ്രായേൽ. എന്നാൽ ഗസ്സയിൽ ഇസ്രായേൽ അധിനിവേശം തുടരുന്നതിനോട്​ യോജിപ്പില്ലെന്ന്​ അമേരിക്ക.

ഗസ്സക്കു പുറത്തേക്ക്​ ഫലസ്​തീനികളെ പുനരധിവസിപ്പിക്കുന്ന നിർദേശത്തെ പിന്തുണക്കില്ലെന്നും യു.എസ്​ സ്​റ്റേറ്റ്​ വകുപ്പ്​. ഗസ്സയിലെ യുദ്ധം പട്ടിണിയുടെതും പുറന്തള്ളലി​െൻറും വംശീയ ഉൻമൂലനത്തിന്‍റേതുമെന്ന്​ ഗസ്സയിലെ സർക്കാർ. ബന്ദികളിൽ ഇസ്രായേലികളല്ലാത്ത 15 പേരെ വിട്ടയക്കാൻ ഹമാസ്​ മുന്നോട്ടു വെച്ച നിർദേശത്തിനു മേൽ ഖത്തർ മധ്യസ്​ഥതയിൽ ചർച്ച തുടരുന്നതായി അമേരിക്കൻ വൃത്തങ്ങൾ. ചുരുങ്ങിയത്​ മൂന്ന്​ ദിവസമെങ്കിലും വെടിനിർത്തൽ വേണമെന്നാണ്​ യു.എസ്​ നിർദേശം.

ബന്ദികളുടെ മോചനം ഇസ്രായേൽ ആഗ്രഹിക്കുന്നില്ലെന്ന്​ ഹമാസ്​ കുറ്റപ്പെടുത്തി. ഗസ്സയുടെ ഭാവിയെ കുറിച്ച്​ സംസാരിക്കാൻ അമേരിക്കക്ക്​ അർഹതയില്ലെന്നും ഹമാസ്. മേഖലയിൽ യുദ്ധം പടർന്നാൽ ശക്​തമായ തിരിച്ചടി ഉറപ്പാണെന്ന്​ ഇറാന്​ അമേരിക്ക വീണ്ടും താക്കീത്​ നൽകി.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News