സ്‌കൂളുകളിലടക്കം മാസ്‌ക് പിന്‍വലിക്കാനൊരുങ്ങി ന്യൂയോര്‍ക്ക്

മസാച്യുസെറ്റ്സില്‍ ഫെബ്രുവരി 28ന് ശേഷം വിദ്യാര്‍ഥികള്‍ക്കോ അധ്യാപകര്‍ക്കോ മറ്റു ജീവനക്കാര്‍ക്കോ സ്‌കൂളുകളില്‍ മാസ്‌ക് നിര്‍ബന്ധമില്ല

Update: 2022-02-10 16:28 GMT
Advertising

ന്യൂയോര്‍ക്കിലെ സ്‌കൂളുകളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയ തീരുമാനം പിൻവലിക്കുമെന്ന് മസാച്യുസെറ്റ്സിലെയും ന്യൂയോര്‍ക്കിലെയും ഗവര്‍ണര്‍മാര്‍. തീരുമാനം മാര്‍ച്ച് ആദ്യ വാരത്തിൽ പ്രാബല്യത്തിൽ വരും. മസാച്യുസെറ്റ്സില്‍ ഫെബ്രുവരി 28ന് ശേഷം വിദ്യാര്‍ഥികള്‍ക്കോ അധ്യാപകര്‍ക്കോ മറ്റു ജീവനക്കാര്‍ക്കോ സ്‌കൂളുകളില്‍ മാസ്‌ക് നിര്‍ബന്ധമല്ലെന്ന് ഗവര്‍ണര്‍ ചാര്‍ളി ബേക്കര്‍ വ്യക്തമാക്കി.

 കോവിഡ് കേസുകളും ആശുപത്രിയില്‍ പ്രവേശിപ്പിക്കുപ്പെടുന്നവരുടെ എണ്ണവും കുറയുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. പൊതുയിടങ്ങളിലെ അടിച്ചിട്ട മുറികളില്‍ പ്രവേശിക്കാന്‍ മാസ്‌കും വാക്‌സിന്‍ സിർട്ടിഫിക്കറ്റും നിര്‍ബന്ധമാക്കിയത് അവസാനിപ്പിക്കുമെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോകെല്‍ പറഞ്ഞു.

മാസ്‌ക് അടക്കം കോവിഡ് നിബന്ധനകള്‍ പലതും ലഘൂകരിക്കാന്‍ തീരുമാനിക്കുന്ന സ്റ്റേറ്റ് അധികൃതരുടെ എണ്ണം അമേരിക്കയില്‍ വര്‍ധിക്കുകയാണ്. വരും ആഴ്ചകളില്‍ സ്‌കൂളുകളിലടക്കം മാസ്‌ക് ഒഴിവാക്കുമെന്ന് ന്യൂജഴ്‌സി, കാലിഫോര്‍ണിയ, കണെക്റ്റിക്കട്ട്, ഒറിഗണ്‍ സ്റ്റേറ്റ് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News