ചാള്‍സ് രാജകുമാരന്‍റെയും ഡയാന രാജകുമാരിയുടെയും വിവാഹ കേക്ക് ലേലത്തില്‍ വിറ്റുപോയത് 1.90 ലക്ഷം രൂപക്ക്

1981 ജൂലൈ 29നായിരുന്നു ചാള്‍സിന്‍റെയും ഡയാനയുടെയും വിവാഹം നടന്നത്

Update: 2021-08-16 05:04 GMT
Editor : Jaisy Thomas | By : Web Desk
Advertising

മരണശേഷവും ഡയാന രാജകുമാരിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഡയാനയുടെ ജീവിതം, പഴയ അഭിമുഖം, ഫാഷന്‍ തുടങ്ങിയവയെല്ലാം പാപ്പരാസികളുടെ ഇഷ്ടവിഷയങ്ങളാണ്. ഇപ്പോള്‍ ഡയാനയുടെയും ചാള്‍സ് രാജകുമാരന്‍റെയും വിവാഹ കേക്കാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. 40 വര്‍ഷം പഴക്കമുള്ള ഇവരുടെ വിവാഹ കേക്ക് ഈയിടെ ലേലത്തില്‍ വിറ്റുപോയത് 1.90 ലക്ഷം രൂപക്കാണ്.

1981 ജൂലൈ 29നായിരുന്നു ചാള്‍സിന്‍റെയും ഡയാനയുടെയും വിവാഹം നടന്നത്. സെന്‍റ്.പോള്‍സ് കത്തീഡ്രലില്‍ നടന്ന വിവാഹം ലോകശ്രദ്ധ നേടിയിരുന്നു. ലോകമെമ്പാടുമായി 750 മില്യണ്‍ ആളുകളാണ് വിവാഹചടങ്ങുകള്‍ ടെലിവിഷനില്‍ വീക്ഷിച്ചത്. ഡയാനയുടെ വസ്ത്രം മുതൽ ആഭരണത്തിലും കേക്കിലും വരെ ആ വൈവിധ്യം ഉണ്ടായിരുന്നു. 40 മുൻപുള്ള വിവാഹ ചടങ്ങിലെ കേക്കിൽ നിന്നും ഒരു കഷ്ണം ഇത്രയും വർഷം കേടുകൂടാതെ കാത്തുസൂക്ഷിച്ചിരുന്നു. ആ കഷണമാണ് റെക്കോഡ് തുകയ്ക്ക് ലേലത്തില്‍ വിറ്റുപോയത്.




1,850 പൗണ്ട് അഥവാ 1.90 ലക്ഷം രൂപയ്ക്കാണ് കേക്ക് വിറ്റുപോയത്. എന്നാൽ ഇത്രയും തുക മുടക്കി വാങ്ങിയാലും അത് കഴിക്കരുതെന്ന മുന്നറിയിപ്പ് നൽകിയിരുന്നു. സ്വർണ്ണം, ചുവപ്പ്, നീല, വെള്ളി നിറങ്ങളിലുള്ള കേക്ക് നാൽപ്പതുവര്ഷം മുൻപ് 43000 രൂപയ്ക്കാണ് കൊട്ടാരത്തിലെ വിവാഹ ചടങ്ങിൽ എത്തിയത്. ഇത്രയും അമൂല്യമായ കേക്കിനായി ലേലം വിളിച്ചതും ഒട്ടേറെ ആളുകളാണ്. യുകെ, യുഎസ്എ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നെല്ലാം ഉള്ളവർ ബ്രിട്ടനിലെ ഈ കേക്കിനായി ലേലം വിളിച്ചു. ഇംഗ്ലണ്ടിലെ ലീഡ്‌സിൽ നിന്നുള്ള ജെറി ലേറ്റൺ ആണ് ഒടുവിൽ കേക്ക് സ്വന്തമാക്കിയത്. ലേലം ചെയ്ത ഈ കേക്ക് പീസ് മൾട്ടി-ടയർ കേക്കിൽ നിന്നുള്ളതാണ്. വിവാഹ കേക്കിനു പുറമേ, വിവിധ കമ്പനികളുടെ ഇരുപതിലധികം കേക്കുകളും ചടങ്ങില്‍ ഒരുക്കിയിരുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News