രണ്ടാം ലോകമഹായുദ്ധ കാലത്തെ 'ഗ്രെയ്റ്റ്‌ എസ്‌കേപ്; സൈനികന്റെ റോളക്‌സ് വാച്ച് 1.47 കോടിക്ക് വിറ്റു

1963ൽ പുറത്തിറങ്ങിയ സ്റ്റീവ് മകക്യൂൻ നായകനായ ചിത്രം 'ഗ്രൈറ്റ് എസ്‌കേപി'ന് പ്രചോദനമായ സംഭവത്തിലെ അംഗമായിരുന്നു ഇമേസൺ

Update: 2022-06-10 06:53 GMT
Advertising

രണ്ടാം ലോക മഹായുദ്ധ കാലത്ത് നാസി സ്തലാഗ് ലുഫ്റ്റ് 3 തടവിൽ നിന്ന് രക്ഷപ്പെടുമ്പോൾ ബ്രിട്ടീഷ് സൈനികൻ ധരിച്ചിരുന്ന റോളക്‌സ് വാച്ച് 189000 ഡോളറിന് (ഏകദേശം 1.47 കോടി രൂപ) വിറ്റു. 1944 മാർച്ച് 24ന് ജെറാൾഡ് ഇമേസൺ ധരിച്ച വാച്ചാണ് ന്യൂയോർക്ക് ക്രിസ്റ്റീസിൽ ലേലത്തിൽ വിറ്റത്. 1963ൽ പുറത്തിറങ്ങിയ സ്റ്റീവ് മകക്യൂൻ നായകനായ ചിത്രം 'ഗ്രെയ്റ്റ്‌ എസ്‌കേപി'ന് പ്രചോദനമായ സംഭവത്തിലെ അംഗമായിരുന്നു ഇമേസൺ. വാച്ച് സ്വിറ്റ്‌സർലാൻഡിലെ റോളക്‌സിൽ നിന്ന് ഓർഡർ ചെയ്ത് പോളിഷ് നഗരമായ സെഗാനിലെ തടങ്കൽ പാളയത്തിലേക്ക് റെഡ് ക്രോസ് വഴി എത്തിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ കൂട്ടുകാരുടെയും ജയിൽചാട്ടത്തിൽ ഏറെ സഹായിച്ച ഉപകരണമായിരുന്നു ഈ വാച്ചെന്ന് ക്രിസ്റ്റീസ് അറിയിച്ചു.



ജയിൽച്ചാട്ടത്തിൽ 200 പേർ പങ്കെടുത്തെങ്കിലും 76 പേരാണ് രക്ഷപ്പെട്ടിരുന്നത്. ഇവരിൽ മൂന്നു പേരൊഴികെയുള്ളവർ പിടിയിലായി. 50 പേർ വധിക്കപ്പെട്ടു. ഇമേസൺ രക്ഷപ്പെട്ടവരിലുണ്ടായിരുന്നില്ല. 1945ൽ പിഒഡബ്ല്യൂ ക്യാമ്പിൽ നിന്ന് ഇദ്ദേഹത്തെ മോചിതനാക്കുകയായിരുന്നു. 2003ൽ മരിക്കുന്നത് വരെ ഈ വാച്ച് ഇമേസൺ ഉപയോഗിച്ചിരുന്നു. പിന്നീട് 2013ൽ ബ്രിട്ടനിൽ വെച്ച് വാച്ച് ലേലം ചെയ്തു.

Rolex watch worn by a British soldier during World War II sold for $ 189,000.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News