സിറിയയില്‍ വിമതര്‍ക്കെതിരെ ഷെല്ലാക്രമണം; ഒരു കുടുംബത്തിലെ നാല് കുട്ടികള്‍ മരിച്ചു

ബ്രിട്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റസ് ആക്രമണം സ്ഥിരീകരിച്ചു.

Update: 2021-08-08 09:31 GMT
Advertising

സിറിയയില്‍ വിമതര്‍ക്കെതിരെ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു കുടുംബത്തിലെ നാല് കുട്ടികള്‍ മരിച്ചു. സിറിയയില്‍ അവശേഷിക്കുന്ന ഏക വിമത കേന്ദ്രമായ പടിഞ്ഞാറന്‍ ഹാമ പ്രവിശ്യയിലെ ഖസ്തൗണ്‍ ഗ്രാമത്തിലെ ജനവാസമേഖലയിലാണ് സൈന്യം ശനിയാഴ്ച ആക്രമണം നടത്തിയത്. അഞ്ചുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ബ്രിട്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റസ് ആക്രമണം സ്ഥിരീകരിച്ചു. വടക്ക് പടിഞ്ഞാറന്‍ സിറിയയിലെ സൈനിക നീക്കത്തിന്റെ ഭാഗമായാണ് ആക്രമണം നടത്തിയത്.

30 ലക്ഷത്തോളം ജനസംഖ്യയുള്ള പ്രദേശമാണ് ഇദ്‌ലിബ് മേഖല. ഇവരില്‍ മൂന്നില്‍ രണ്ട് ശതമാനവും ആഭ്യന്തര യുദ്ധത്തിന്റെ ഭാഗമായി രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരാണ്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News