രാജിക്ക് ഒരുങ്ങി എലോൺ മസ്‌ക് ?
ഇനിയൊരു മുഴുസമയ ഇൻഫ്ലുവൻസർ ആകാനാണ് താത്പര്യമെന്നും എലോൺ മസ്‌ക് ട്വിറ്ററിൽ കുറിച്ചു
താൻ ജോലി അവസാനിപ്പിക്കാൻ ആലോചിക്കുന്നതായി ടെസ്‌ല സി.ഇ.ഓ. എലോൺ മസ്‌ക്. ഇനിയൊരു മുഴുസമയ ഇൻഫ്ലുവൻസർ ആകാനാണ് താത്പര്യമെന്നും എലോൺ മസ്‌ക് ട്വിറ്ററിൽ കുറിച്ചു. ട്വിറ്ററിൽ സജീവമായ ഒരാളെന്ന നിലയിൽ എലോൺ മസ്കിത് കാര്യമായാണോ കളിയായാണോ കുറിച്ചതെന്ന് ഇനിയും വ്യക്തമായിട്ടില്ല. ടെസ്ലയ്ക്ക് പുറമെ സ്പേസ് എക്സ് എന്ന റോക്കറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമാണ് ഇദ്ദേഹം.
നേരത്തെ, തന്റെ തിരക്കേറിയ ഔദ്യോഗിക ജീവിതത്തെ കുറിച്ച് ഇദ്ദേഹം സാമൂഹ്യമാധ്യമങ്ങളിൽ വിശദീകരിച്ചിരുന്നു. രാവും പകലും നീളുന്ന തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിൽ ഒരൽപ്പ സമയം വെറുതെയിരിക്കാനായെങ്കിൽ നന്നായിരുന്നേനെ എന്നായിരുന്നു അന്നത്തെ വാക്കുകൾ.
കഴിഞ്ഞ മാസം ടെസ്ലയിലെ തന്റെ 10 ശതമാനം ഓഹരികൾ വിൽക്കണോയെന്ന് അദ്ദേഹം ട്വിറ്ററിൽ ചോദിച്ചിരുന്നു. ഇതിന് നിരവധിയാളുകൾ വേണമെന്ന് മറുപടി കുറിച്ചിരുന്നു. പിന്നാലെ 12 ബില്യൺ ഡോളർ മൂല്യം വരുന്ന ഓഹരികൾ ഇദ്ദേഹം വിൽക്കുകയും ചെയ്തിരുന്നു.
Summary : Tesla's Elon Musk says he is 'thinking of' quitting his jobs