31 ചീസ് ബർഗർ, 16 ഡോളർ ടിപ്‌സ്; രണ്ടുവയസുകാരൻ അമ്മക്ക് നൽകിയത് 'എട്ടിന്റെ പണി'
അമ്മ തന്നയെയാണ് ഇക്കാര്യം സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്
ടെക്സാസ്: കുഞ്ഞുങ്ങൾ കരയാതിരിക്കാനും ജോലി തടസപ്പെടുത്താതിരിക്കാനുമാണ് പല മാതാപിതാക്കളും അവർക്ക് മൊബൈൽ ഫോൺ നൽകാറുള്ളത്. മാതാപിതാക്കളറിയാതെയും ഫോണെടുത്ത് കളിക്കുന്ന കുഞ്ഞുങ്ങളും കുറവല്ല. എന്നാൽ അതുമൂലം പലപ്പോഴും വമ്പൻ അബദ്ധങ്ങൾ സംഭവിക്കാറുണ്ട്. അത്തരമൊരു അബദ്ധമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
അമ്മയുടെ ഫോണില്‍ കളിക്കുന്നതിനിടെ രണ്ട് വയസുകാരൻ ഓർഡർ ചെയ്തത് 31 ചീസ് ബർഗറുകളാണ്. ടെക്‌സാസിലാണ് സംഭവം. അമ്മ ഫോൺ ലോക്ക് ചെയ്യാൻ മറന്നുപോയിരുന്നു. ഈ സമയത്താണ് കൊച്ചുവിരുതൻ ബർഗർ ഓർഡർ ചെയ്തത്. 61.58 ഡോളറാണ്( ഏകദേശം 4774 രൂപ) 31 ബർഗറിനായത്. ഇതിന് പുറമെ 1200 രൂപ ടിപ്‌സും കൊടുത്തു. ഡെലിവറി ചാർജ് ഉൾപ്പെടെ 91.70 ഡോളർ രൂപയാണ് അമ്മക്ക് ചെലവായത്.
ഈ സംഭവം കുട്ടിയുടെ അമ്മ കർറാൽട്ടർ തന്നെയാണ് സോഷ്യൽമീഡിയയിലൂടെ പുറത്ത് വിട്ടത്. ചീസ് ബർഗറുകൾക്ക് സമീപം മകനിരിക്കുന്ന ചിത്രവും അവർ പങ്കുവെച്ചു. 'എന്റെ കൈയിൽ മാക്‌ഡോണാൾഡ്‌സിൽ നിന്നുള്ള 31ചീസ് ബർഗറുണ്ട്. ആർക്കെങ്കിലും ആവശ്യമുണ്ടെങ്കിൽ പറയണം സുഹൃത്തുക്കളെ, എന്തായാലും എന്റെ രണ്ടുവയസുകാരൻ ഡോർ ഡാഷിൽ നിന്ന് ഓർഡർ ചെയ്യാൻ പഠിച്ചു എന്നാണ് അവർ ചിത്രത്തോടൊപ്പം അടിക്കുറിപ്പെഴുതിയിരിക്കുന്നത്.
ടെക്സാസിലെ ഒരു സ്‌കൂളിലെ മീഡിയ മാർക്കറ്റിംഗ് ജോലി ചെയ്യുന്ന കെൽസി ഗോൾഡൻ തന്റെ പേഴ്സണൽ കമ്പ്യൂട്ടറിൽ ജോലി ചെയ്യുകയായിരുന്നു. മകൻ ബാരറ്റിന്‍റെ കൈയിൽ ഫോണുള്ളത് ഇവർ അറിഞ്ഞിരുന്നില്ല. ഇത്രയും വലിയ ഓർഡറായതിനാൽ ഡെലവറി വൈകുമെന്ന മക്‌ഡൊണാൾഡിൽ നിന്നുള്ള സന്ദേശം ലഭിച്ചപ്പോഴാണ് അമ്മ സംഭവമറിയുന്നത്.
'സാധാരണയായി മകൻ ഫോൺ എടുത്ത് തന്റെ ചിത്രങ്ങൾ പകർത്താറുണ്ട്. അത്രയേ ഞാനും കരുതിയിരുന്നത്. പക്ഷേ ഇത്രയും വലിയ അബദ്ധം സംബന്ധിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് ' അമ്മ പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. വീട്ടിലെത്തിയ ബര്‍ഗര്‍ രണ്ടുവയസുകാരനും അവന്റെ രണ്ടു സഹോദരൻമാരും കൂടി കുറേയൊക്കെ കഴിച്ചെന്നും ബാക്കിയുള്ളവ അയൽപക്കത്തേക്ക് കൊടുത്തെന്നും അമ്മ പറഞ്ഞു. ഏതായാലും ഇനി മുതൽ ഫോൺ ലോക്ക് ചെയ്ത് സൂക്ഷിക്കുമെന്നും ഇത്തരത്തിലുള്ള അബദ്ധങ്ങൾ സംഭവിക്കാതെ നോക്കുമെന്നും കെൽസി പറഞ്ഞു.