യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനായി ഓഫീസിൽ ക്രൈസ്തവ മതനേതാക്കളുടെ പ്രത്യേക പ്രാർഥന

വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള ക്രൈസ്തവ നേതാക്കൾ ട്രംപിനെ സന്ദർശിച്ചത്.

Update: 2025-03-21 16:15 GMT
Trump meets with faith leaders at the White House for prayer session
AddThis Website Tools
Advertising

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനായി വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ പ്രത്യേക പ്രാർഥന. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ട്രംപിന്റെ ദീർഘകാല ആത്മീയ ഉപദേഷ്ടാവായ വൈറ്റ് ഹൗസ് ഫെയ്ത്ത് ഓഫീസ് സീനിയർ അഡൈ്വസർ പോള വൈറ്റ്-കെയ്‌നിന്റെ നേതൃത്വത്തിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ക്രൈസ്ത നേതാക്കാൾ ട്രംപുമായി കൂടിക്കാഴ്ച നടത്തിയത്. പ്രസിഡന്റ് കസേരയിൽ ഇരിക്കുന്നതും ക്രൈസ്തവ നേതാക്കൾ സമീപത്ത് നിന്ന് പ്രാർഥിക്കുന്നതിന്റെയും ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.

നാഷണൽ ഹിസ്പാനിക് ക്രിസ്ത്യൻ ലീഡർഷിപ്പ് കോൺഫറൻസ് കൂട്ടായ്മയിലെ സാമുവൽ റോഡ്രിഗസ്, ഡാളസിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചർച്ചിലെ റോബർട്ട് ജെഫ്രെസ്, അലബാമ ആസ്ഥാനമായുള്ള മൾട്ടി-കാമ്പസ് പാത്ത്വേ ചർച്ചിലെ ട്രാവിസ് ജോൺസൺ, വാൾബിൽഡേഴ്സിലെ ഡേവിഡ് ബാർട്ടൺ, മുൻ പ്രസിഡന്റ് സ്ഥാനാർഥിയും ദീർഘകാല സോഷ്യൽ കൺസർവേറ്റീവ് ആക്ടിവിസ്റ്റുമായ ഗാരി ബോവർ, സെന്റർ ഫോർ ബാപ്റ്റിസ്റ്റ് ലീഡർഷിപ്പിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വില്യം വോൾഫ് തുടങ്ങിയവരാണ് പ്രാർഥനയിൽ പങ്കെടുത്തത്.

കഴിഞ്ഞ മാസം ആദ്യ വാരത്തിൽ നടന്ന നാഷണൽ പ്രെയർ ബ്രേക്ക്ഫാസ്റ്റിലെ പ്രസംഗത്തിനിടെ ട്രംപ് വൈറ്റ് ഹൗസ് ഫെയ്ത്ത് ഓഫീസ് രൂപീകരിക്കുന്നതിനെക്കുറിച്ച് പ്രഖ്യാപിച്ചിരുന്നു. ക്രൈസ്തവ വിരുദ്ധ പക്ഷപാതം ഇല്ലാതാക്കാനും ഫെഡറൽ ഗവൺമെന്റിനുള്ളിലെ എല്ലാത്തരം ക്രൈസ്തവ വിരുദ്ധ ലക്ഷ്യങ്ങളും വിവേചനങ്ങളും തടയാനും യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടി ടാസ്‌ക് ഫോഴ്സിന് നേതൃത്വം നൽകുമെന്നും അന്നു ട്രംപ് പറഞ്ഞിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News