ബിബിസിയില്‍ നിന്നും ഇറങ്ങിയവരുടെ ചാനല്‍, 'ജിബി ന്യൂസ്' പ്രക്ഷേപണം തുടങ്ങി
വലതുപക്ഷ രാഷ്ട്രീയക്കാരുടെയും നിക്ഷേപകരുടെയും പിന്തുണയോടെയാണ് ജിബി ന്യൂസ് പ്രവർത്തനം തുടങ്ങിയതെന്നാണ് റിപ്പോർട്ടുകൾ.
മുൻനിര ബ്രിട്ടീഷ് ചാനലുകളിൽ നിന്നും പുറത്ത് വന്ന മാധ്യമപ്രവർത്തകർ ചേർന്ന് രൂപീകരിച്ച 'ജിബി ന്യൂസ്' പ്രക്ഷേപണം തുടങ്ങി. ചാനൽ ചെയർമാനും മുൻ ബി.ബി.സി മാധ്യമപ്രവർത്തകനുമായ ആൻഡ്രൂ നീൽ ചാനലിന്റെ ആദ്യ പരിപാടിയായ 'വെൽകം ടു ജിബി ന്യൂസ്' അവതരിപ്പിച്ചുകൊണ്ട് മുഴുനീള വാർത്താ ചാനലിലേക്ക് പ്രേക്ഷകരെ സ്വാഗതം ചെയ്തു. വലതുപക്ഷ രാഷ്ട്രീയക്കാരുടെയും നിക്ഷേപകരുടെയും പിന്തുണയോടെയാണ് ജിബി ന്യൂസ് പ്രവർത്തനം തുടങ്ങിയതെന്നാണ് റിപ്പോർട്ടുകൾ.
Michelle Dewberry: I'm excited to tackle difficult subjects with voices you haven't heard before. pic.twitter.com/7YtjnJFL3P
— GB News (@GBNEWS) June 13, 2021
അമേരിക്കയുടെ ഡിസ്ക്കവറി കോർപ്പറേഷനാണ് ചാനലിന് പിന്നിൽ. ബ്രിട്ടണിന്റെ ന്യൂസ് ചാനൽ എന്ന ലേബലോടെ എത്തിയ ചാനലിന് ബ്രിട്ടീഷ് പതാകയോടെയുള്ള ലോഗോയാണ് ഉള്ളത്.
ജി.ബി ന്യൂസിന്റെ ലോഞ്ചിംഗ് പരിപാടിക്ക് ബി.ബി.സി, സ്കൈ ന്യൂസ് മുൻനിര ബ്രിട്ടീഷ് ചാനലുകളേക്കാൾ കാഴ്ച്ചക്കാരാണുണ്ടായത്. ചാനൽ തുടങ്ങിയ ആദ്യ മിനിറ്റുകൾക്ക് മൂന്നേകാൽ ലക്ഷം പേർ കാഴ്ച്ചക്കാരായുണ്ടായപ്പോൾ, ബി.ബി.സിക്ക് യഥാക്രമം ഒരു ലക്ഷത്തോളവും, സ്കൈ ന്യൂസിന് 46,000 കാഴ്ച്ചക്കാരുമാണ് ഉണ്ടായത്. എന്നാൽ പ്രവർത്തനം തുടങ്ങി ഉടൻ തന്നെ സാങ്കേതിക പ്രശ്നങ്ങൾകൊണ്ട് പലവട്ടം ശബ്ദം ചാനലിന്റെ നിലച്ച് പോയതും വാർത്താ പ്രാധാന്യം നേടി.
സ്കൈ ന്യൂസ് മുൻ റിപ്പോർട്ടർ കോളിൻ, ദ സണിൽ നിന്നുള്ള ഡാൻ വൂട്ടൻ, ബ്രക്സിറ്റ് പാർട്ടി വക്താവ് മൈക്കൽ ഡ്യൂബേറി എന്നിവരുൾപ്പെട്ട സംഘമാണ് ജി.ബി ന്യൂസിന് പിന്നിൽ. അഭിമാനികളായ ബ്രിട്ടീഷുകാരണ് ചാനലിന് പിന്നിലെന്ന് അത് ചാനലിന്റെ പേരിൽ തന്നെയുണ്ടെന്നും ചെയർമാൻ ആൻഡ്രൂ നീൽ പറഞ്ഞു. ജി.ബി ചാനലിലെ ബി എന്താണ് അർഥമാക്കുന്നതെന്ന് തങ്ങൾ വിസ്മരിക്കില്ലെന്നും നീൽ പറഞ്ഞു.