സുനന്ദ പുഷ്ക്കറിന്റെ ദുരൂഹ മരണം: സീല്‍ ചെയ്ത മുറി തുറന്നുനല്‍കാന്‍ കോടതി ഉത്തരവ്
മരണം നടന്ന 2014 മുതല്‍ മുറി അടച്ചിട്ടതിനെ തുടര്‍ന്ന് 50 ലക്ഷത്തിന്‍റെ നഷ്ടം ഉണ്ടായെന്ന് കാണിച്ച് ലീല ഹോട്ടല്‍ നല്‍കിയ പരാതിയിലാണ് നടപടി
സുനന്ദ പുഷ്ക്കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് സീല്‍ ചെയ്ത ലീല ഹോട്ടലിലെ 345ആം മുറി തുറന്ന് നല്‍കാന്‍ ഡല്‍ഹി പൊലീസിന് നിര്‍ദേശം.
ഡല്‍ഹി പട്യാല ഹൌസ് കോടതിയുടേതാണ് നിര്‍ദേശം.
മരണം നടന്ന 2014 മുതല്‍ മുറി അടച്ചിട്ടതിനെ തുടര്‍ന്ന് 50 ലക്ഷത്തിന്‍റെ നഷ്ടം ഉണ്ടായെന്ന് കാണിച്ച് ലീല ഹോട്ടല്‍ നല്‍കിയ പരാതിയിലാണ് നടപടി. 55000 മുതല്‍ 61000 രൂപ വരെയാണ് ഒരു ദിവസത്തേക്ക് ഈ മുറിക്ക് ഈടാക്കുന്നത്.
ഈ മാസം ആദ്യം കേസ് പരിഗണിക്കവെ മുറി തുറന്ന് നല്‍കുന്നത് വൈകിപ്പിച്ച പൊലീസ് നടപടിയെ കോടതി വിമര്‍ശിച്ചിരുന്നു. 2014 ജനുവരി 17നാണ് സുനന്ദ പുഷ്കറിനെ ലീല ഹോട്ടലിലെ 345ആം സ്യൂട്ടില്‍ മരിച്ച നിലയില്‍ കണ്ടത്.