ചെറുകക്ഷികളുടെ പിന്തുണയില്‍ പ്രതീക്ഷയര്‍പ്പിച്ച് ആലത്തൂരില്‍ യു.ഡി.എഫ്
ആം ആദ്മി പാര്‍ട്ടി ആലത്തൂരില്‍ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വന്തം വോട്ട് ഉറപ്പാക്കുന്നതിനൊപ്പം യു.ഡി.എഫ് സ്ഥാനാര്‍ഥിക്കായി വെല്‍ഫയര്‍ പാര്‍ട്ടി പ്രചാരണ രംഗത്തും സജീവമാണ്.
ആലത്തൂരില്‍ ചെറു കക്ഷികളുടെ പിന്തുണ ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. വെല്‍ഫെയര്‍ പാര്‍ട്ടി അടക്കമുള്ള കക്ഷികള്‍ യു.ഡി.എഫിനായി പ്രചാരണ രംഗത്ത് സജീവമാണ്. ആം ആദ്മി പാര്‍ട്ടിയും രമ്യ ഹരിദാസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
രമ്യ ഹരിദാസിന്‍റെ സ്ഥാനാര്‍ഥിത്വം യു.ഡി.എഫ് അണികളിലുണ്ടാക്കിയ ആവേശത്തിനൊപ്പം പൊതു പിന്തുണ വോട്ടായി മാറുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. 2014 ല്‍ യു.ഡി.എഫിനേക്കാള്‍ എല്‍.ഡി.എഫ് നേടിയ 37,312 വോട്ട് ചെറു പാര്‍ട്ടികളുടെ പിന്തുണയിലൂടെ പിടിച്ചെടുക്കാനാകുമെന്നാണ് യു.ഡി.എഫിന്‍റെ കണക്കു കൂട്ടല്‍. മണ്ഡലത്തില്‍ 20000 വോട്ടുണ്ടെന്നാണ് വെല്‍ഫെയര്‍ പാര്‍ട്ടി അവകാശപ്പെടുന്നത്.
സ്വന്തം വോട്ട് ഉറപ്പാക്കുന്നതിനൊപ്പം യു.ഡി.എഫ് സ്ഥാനാര്‍ഥിക്കായി വെല്‍ഫയര്‍ പാര്‍ട്ടി പ്രചാരണ രംഗത്തും സജീവമാണ്. ആം ആദ്മി പാര്‍ട്ടിയും ആലത്തൂരില്‍ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ചിറ്റൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിര്‍ണ്ണായക ശക്തിയായ ആര്‍.ബി.സി വോട്ടുകളില്‍ ഒരു ഭാഗം അനുകൂലമാകുമെന്ന് യു.ഡി.എഫ് കരുതുന്നു. കെ കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള ജെ.ഡി.എസ് വോട്ടുകളില്‍ വിള്ളലുണ്ടാകുമെന്ന കണക്കു കൂട്ടലും യു.ഡി.എഫിനുണ്ട് . വലിയ സ്വാധീനമില്ലെങ്കിലും എസ്.ഡി.പി.ഐ വോട്ടുകളും യു.ഡി.എഫിന് അനുകൂലമായേക്കാം.