വാഹനങ്ങള്‍ക്കും ഫാസ്റ്റ് ചാര്‍ജര്‍, ഫുള്‍ ചാര്‍ജാവാന്‍ 15 മിനിറ്റ്

മൂന്ന് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ വാഹനം 100 കിലോമീറ്റര്‍ ഓടും

Update: 2021-09-30 13:04 GMT
Editor : abs | By : Web Desk
Advertising

ഏറ്റവും വേഗത്തില്‍ ഇവി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാവുന്ന ചാര്‍ജര്‍ അവതരിപ്പിച്ച് സ്വിസ് എന്‍ജീനിയറിങ് കമ്പനി എബിബി. 15 മിനിറ്റ് കൊണ്ട് വാഹനം ഫുള്‍ ചാര്‍ജ് ചെയ്യാവുന്ന 'ടെറ 360'ചാര്‍ജറാണ് കമ്പനി പുറത്തിറക്കിയത്. വേഗത്തിലും എളുപ്പത്തിലും സ്ഥാപിക്കാവുന്ന ചാര്‍ജറിന് പ്രത്യേകം ചാര്‍ജിങ് സ്റ്റേഷന്‍ വേണ്ട. പാര്‍ക്കിങ് സ്റ്റേഷനുകളിലോ ചെറിയ ഡിപ്പോകളിലോ ഇന്‍സ്റ്റാള്‍ ചെയ്യാം. ഒരേ സമയം നാല് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയും. മൂന്ന് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ വാഹനത്തിന് 100 കിലോമീറ്റര്‍ സഞ്ചാര പരിധി ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ വര്‍ഷം അവസാനത്തോടെ ചാര്‍ജര്‍ യൂറോപ്പിലും അമേരിക്കയിലും ലഭ്യമാവും. 2022 ലോകത്താകമാനം എത്തിക്കുമെന്നും കമ്പനി പറയുന്നു.

ലോകരാജ്യങ്ങള്‍ കാലാവസ്ഥ വ്യതിയാനങ്ങളെ ചെറുക്കാന്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കും ചാര്‍ജിങ് നെറ്റ് വര്‍ക്കുകള്‍ക്കും അനുകൂലമായ നയം സ്വീകരിക്കുന്നതിനാല്‍ ഇവി ചാര്‍ജിങ് സ്‌റ്റേഷനുകള്‍ കൂടുതല്‍ സൗകര്യപ്രദമുള്ളതും വേഗതയിലേക്കും മാറുകയുമാണെന്ന് എബിബി ഇ-മൊബിലിറ്റി പ്രസിഡണ്ട് ഫ്രാങ്ക് മിയലോണ്‍ പറഞ്ഞു. ഇവി ചാര്‍ജറിന്റെ നിര്‍മാണത്തില്‍ ഞങ്ങള്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുന്നു. 2020ല്‍ 220 മില്യണ്‍ ഡോളറില്‍ 3 ബില്യണിലേക്ക് കമ്പനി ബിസിനസ് ഉയര്‍ത്തുമെന്നും മിയോലോണ്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ആഗോള തലത്തില്‍ ഇലക്ട്രിക് കാറുകളുടെ രജിസ്റ്റര്‍ 2020 ല്‍ നിന്ന് 41 ശതമാനം വര്‍ധിച്ച് മൂന്ന് ദശലക്ഷം കാറുകളായി. കോവിഡ് സാഹചര്യം നിലനിന്നിട്ടും ഇവി കാറുകളുടെ വില്‍പനയില്‍ മികച്ച് മുന്നേറ്റം ഉണ്ടായിട്ടുണ്ട്. 2021 ന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ ഇലക്ട്രിക് കാര്‍ വില്‍പന 140 ശതമാനം വര്‍ധിച്ചതായി ഇന്റര്‍നാഷനല്‍ എനര്‍ജി ഏജന്‍സി പറഞ്ഞു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News