കൂടുതല്‍ കോഡിയാക്കിറക്കാന്‍ സ്‌കോഡ
കാറിന് ഡിമാന്‍ഡ് കൂടിയതോടെയാണ് കൂടുതല്‍ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ സ്‌കോഡ ഒരുങ്ങിയത്
നിരത്തിലിറക്കിയ വാഹനങ്ങള്‍ കൂട്ടത്തോടെ വിറ്റൊഴിഞ്ഞതോടെ കൂടുതല്‍ വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കാനൊരുങ്ങിയിരിക്കുകയാണ് ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സ്‌കോഡ.
കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ സ്‌കോഡയുടെ കോഡിയാക് എസ്.യു.വി എന്ന പുതുക്കിയ മോഡല്‍ കിടിലന്‍ കാറാണ് ചൂടപ്പം പോലെ വിറ്റഴിഞ്ഞത്. കാറിന് ഡിമാന്‍ഡ് കൂടിയതോടെയാണ് കൂടുതല്‍ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ സ്‌കോഡ ഒരുങ്ങിയത്.
2022ലാണ് സ്‌കോഡ ഇന്ത്യന്‍ വിപണിയിലേക്ക് കോഡിയാക് എസ്.യു.വിയുടെ പുതിയ പതിപ്പ് അവതരിപ്പിക്കുന്നത്. 37.99 ലക്ഷം രൂപയാണ് കോഡിയാകിന്റെ അടിസ്ഥാന വില.
സ്റ്റൈല്‍, സ്‌പോര്‍ട്ട്‌ലൈന്‍, എല്‍ ആന്‍ഡ് എന്നീ മൂന്ന് വേരിയന്റിലാണ് സ്‌കോഡ കോഡിയാകിന്റെ 2023 പതിപ്പ് വിപണിയിലെത്തിയത്.
188 ബി.എച്ച്.പി പവറും, 320 എന്‍.എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജെഡ് പെട്രോള്‍ എഞ്ചിന്റെ കരുത്തുമാണ് കോഡിയാകിനുള്ളത്. ഏഴ് സ്പീഡ് ഡി.എസ്.ജിയാണ് വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുന്നത്.
എട്ട് ഇഞ്ച് വലിപ്പത്തിലുള്ള ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ഒപ്പം വയര്‍ലൈസ് സമാര്‍ട്‌ഫോണ്‍ കണക്ടിവിറ്റി, 10.2 ഇഞ്ചിന്റെ ഡിജിറ്റല്‍ കോക്പിറ്റ് എന്നിവയാണ് കോഡിയാകിന്റെ പ്രത്യാകതകള്‍. കൂടാതെ മികച്ച സുരക്ഷക്കായി ഒമ്പത് എയര്‍ ബാഗുകള്‍, ഇ.എസ്.സി, മള്‍ട്ടി കൊളീഷന്‍ ബ്രേക്കുകള്‍, 360 ഡിഗ്രി ക്യാമറ എന്നിവയും കോഡിയാകിന് മേന്മയേകുന്നു.