ഇറക്കുമതി തീരുവയിൽ ഇളവ് വേണം; ആവശ്യവുമായി 'ഔഡി'യും രംഗത്ത്

ടെസ്‍‍‍‍‍‍‍‍‍‍‍‍‍‍ല,ഹ്യൂണ്ടായ് കമ്പനികൾ നികുതിയിൽ ഇളവ് ആവശ്യപ്പെട്ട് ജൂലായിൽ കേന്ദ്ര സർക്കാരിനെ സമീപിച്ചിരുന്നു

Update: 2021-09-23 14:40 GMT
Editor : Midhun P | By : Web Desk
Advertising

ഇലക്ട്രിക് കാറുകളുടെ ഇറക്കുമതി തീരുവയിൽ കുറവ് വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇലക്ട്രിക് വാഹന നിർമാതാക്കൾ. ടെസ്‍‍‍‍‍‍‍‍‍‍‍‍‍‍ലയ്ക്കും ഹ്യൂണ്ടായിക്കും പുറമേ ഔഡിയും ഇതേ ആവശ്യവുമായി രംഗത്തുവന്നിരിക്കുകയാണ്. നിലവിൽ 60-100 ശതമാനമാണ് ഇല്ക്ട്രിക് വാഹനങ്ങൾക്ക് കേന്ദ്ര സർക്കാർ ഈടാക്കുന്ന ഇറക്കുമതി തീരുവ. ഈ നിരക്കിൽ കുറവ് വരുത്തണമെന്നാണ് കമ്പനികളുടെ ആവശ്യം. എന്നാൽ ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി സർക്കാർ കുറച്ചിരുന്നു.

40 ശതമാനമായി നികുതിയിൽ കുറവ് വരുത്തണമെന്നാണ് ഔഡിയുടെ ആവശ്യം. നികുതിയിൽ കുറവ് വന്നാൽ വിലയിൽ നല്ല രീതിയിൽ മാറ്റം വരുമെന്നാണ് കമ്പനിയുടെ വാദം. വാഹനത്തിന്റെ വിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിൽ നിർമാണ ചെലവ് മാത്രമാണ് കമ്പനിക്ക് നിയന്ത്രിക്കാൻ സാധിക്കുക. ബാക്കിയുള്ള ജിഎസ്ടി, ഇറക്കുമതി തീരുവ, രജിസ്ട്രേഷൻ ഫീസ് ഇവയെല്ലാം സർക്കാരിന്റെ പരിധിയിലാണെന്നും ഔഡിയുടെ ഇന്ത്യൻ മേധാവി ബൽബിർ സിംഗ് ദിലോൻ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഔഡി അവരുടെ പുതിയ ഇലക്ട്രിക് കാറുകൾ അവതരിപ്പിച്ചത്. 1.79 കോടി രൂപ വിലയുള്ള ഇ-ട്രോൻ ജിടി യും ( e-tron GT) 2.04 കോടി രൂപ വിലയുമുള്ള ആർഎസ് ഇ-ട്രോൻ ജിടി(RS e-tron ഗട്) എന്നി രണ്ട് കാറുകളാണ് ബുധനാഴ്ച ഔഡി അവതരിപ്പിച്ചത്.

കഴിഞ്ഞ ജൂലായിലാണ് ടെസ്‍‍‍‍‍‍‍‍‍‍‍‍‍‍ല നികുതിയിൽ കുറവ് വരുത്തണമെന്ന് ആവശ്യപ്പെടുന്നത്. എന്നാൽ ടെസ്‍‍‍‍‍‍‍‍‍‍‍‍‍‍ലയ്ക്ക് ഇളവ് നൽകിയാൽ തങ്ങൾക്കും ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് ഹ്യൂണ്ടായ് രംഗത്ത് വന്നു. പക്ഷേ ആർക്കും യാതൊരു ഇളവുകൾ നൽകാൻ  ഉദ്ദേശിക്കുന്നില്ലെന്നാണ് സർക്കാർ പറയുന്നത്. ഇന്ത്യയിൽ ഉത്പാദനം തുടങ്ങിയതിനു ശേഷം നികുതിയിൽ ഇളവ് വരുത്തുന്ന കാര്യം ആലോചിക്കാമെന്നാണ് കേന്ദ്ര സർക്കാർ ടെസ്‍‍‍‍‍‍‍‍‍‍‍‍‍‍ലയോട് പറഞ്ഞത്.

Tags:    

Writer - Midhun P

contributor

Editor - Midhun P

contributor

By - Web Desk

contributor

Similar News