ഒറ്റച്ചാർജിൽ 440 കിലോമീറ്റർ, 66.9 ലക്ഷം; അവതരിപ്പിച്ച ദിവസം തന്നെ വിറ്റുതീർന്ന് ബിഎംഡബ്ല്യു ഐ.എക്സ്1

സെപ്തംബർ 28-നാണ് ഐ.എക്സ്1 ഇവി രാജ്യത്ത് അവതരിപ്പിച്ചത്. ബിഎംഡബ്ല്യുവിന്റെ ഇലക്ട്രിക് വാഹനങ്ങളിൽ ഏറ്റവും കുറഞ്ഞ വിലയിലെത്തിയ വാഹനമാണിത്

Update: 2023-10-02 15:14 GMT
Editor : abs | By : Web Desk
Advertising

കുതിച്ചുകൊണ്ടിരിക്കുന്ന ഇലക്ട്രിക് വാഹനവിപണയിയിൽ ബിഎംഡബ്ല്യുയും സാന്നിധ്യം അറിയിക്കുന്നുണ്ട്. കമ്പനിയുടെ മൂന്ന് ഇവികൾക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ പുതിയ ഇലക്ട്രിക് വാഹനമായ ഐ.എക്സ്1 യൂണിറ്റുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച ദിവസം തന്നെ വിറ്റു തീർന്നതായി നിർമാതാക്കള്‍. സെപ്തംബർ 28-നാണ് ബിഎംഡബ്ല്യു ഇന്ത്യ ഐ.എക്സ്1 ഇവി എസ്‌യുവി രാജ്യത്ത് അവതരിപ്പിച്ചത്. ബി.എം.ഡബ്ല്യുവിന്റെ ഇലക്ട്രിക് വാഹനങ്ങളിൽ ഏറ്റവും കുറഞ്ഞ വിലയിലെത്തിയ വാഹനമാണിത്. 


എക്സ് ഡ്രൈവ് 30 എന്ന ഒറ്റ വേരിയന്റിൽ മാത്രമെത്തുന്ന വാഹനത്തിന് 66.90 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. ഒറ്റത്തവണ ചാർജിൽ 440 കിലോമീറ്റർ റേഞ്ച് നൽകുമെന്നാണ് കമ്പനിയുടെ അവകാശവാദം. 66.5 കിലോ വാട്ട് ശേഷിയുള്ള ലിഥിയം അയേൺ ബാറ്ററിയാണ് വാഹനത്തിലുള്ളത്.


ഇരട്ട ഇലക്ട്രിക് മോട്ടോറുകൾ 313 ബി.എച്ച്.പി പവറും 494 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 5.6 സെക്കന്റിൽ പൂജ്യത്തിൽനിന്ന് 100 കിലോ മീറ്റർ വേഗവും കൈവരിക്കും. 180 കിലോമീറ്ററാണ് പരമാവധി വേഗത. ചാർജിങ്ങിലും വാഹനം മികച്ചതാണെന്നാണ് നിർമാതക്കളുടെ പക്ഷം. 130 കിലോ വാട്ട് ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് വെറും 29 മിനിറ്റിൽ 80 ശതമാനം ബാറ്ററി നിറയുമെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നു. 11 കിലോ വാട്ട് എ.സി. ചാർജറിന്റെ സഹായത്തോടെ കേവലം 6.3 മണിക്കൂറിലും ബാറ്ററി നിറയുമെന്നും പറയുന്നു.


അകത്തളത്തിലെ ഫീച്ചറുകളിലും എക്‌സ്1 ശ്രദ്ധയാകർഷിക്കുന്നുണ്ട്. 10.7 ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റം, ഹെഡ്സ് അപ്പ് ഡിസ്പ്ലേ, വയർലെസ് ചാർജിങ്ങ്, സ്റ്റോപ്പ് ആൻഡ് ഗോ ഫങ്ഷനുകളുള്ള ക്രൂയിസ് കൺട്രോൾ സിസ്റ്റം തുടങ്ങിയവയാണ് പ്രത്യേകത.

മെഴ്സിഡീസ് ബെൻസ് ഇ.ക്യു.ബി, കിയ ഇ.വി.6, വോൾവോ എക്സ്.സി.40 റീച്ചാർജ്, ഹ്യുണ്ടായി അയോണിക്5 എന്നീ ഇവികളോടാണ് ഐ.എക്സ്1 മത്സരിക്കുന്നത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News