ഇത്തവണ പത്തു കോടിയുടെ കാർ; റോൾസ് റോയ്‌സ് ഫാന്റം സ്വന്തമാക്കി കോവിഡ് വാക്‌സിൻ കമ്പനിയുടമ

കാറുകളോട് മാത്രമല്ല പൂനവാലയുടെ ഭ്രമം. മുംബൈയിൽ ഇദ്ദേഹം താമസിക്കുന്ന ബംഗ്ലാവിന്റെ മൂല്യം 750 കോടിയാണ്

Update: 2021-10-26 12:45 GMT
Editor : abs | By : Web Desk
Advertising

കോവിഡ് വാക്‌സിൻ നിര്‍മാണക്കമ്പനി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അഡാർ പൂനവാലയുടെ കാറുകളോടുള്ള പ്രിയം പ്രസിദ്ധമാണ്. ഇന്ത്യയിലെ സമ്പന്ന വ്യക്തികളിൽ ഒരാളായ പൂനവാലയുടെ ഗ്യാരേജിലേക്കിതാ, ഒരു ആഡംബരവാഹനം കൂടി എത്തുകയാണ്. റോൾസ് റോയ്‌സിന്റെ ഫ്‌ളാഗ്ഷിപ്പ് സെഡാനായ, പത്തു കോടി രൂപ വിലവരുന്ന ഫാന്റം 8 ആണ് ഇദ്ദേഹം സ്വന്തമാക്കിയത്.

പൂനവാലയുടെ രണ്ടാമത്തെ റോൾസ് റോയ്‌സാണിത്. 2019ലാണ് ആദ്യത്തെ റോള്‍സ് റോയ്സ് വാങ്ങിയത്. ജന്മസ്ഥലമായ പൂനയിലെ ആവശ്യങ്ങൾക്കാണ് ഈ വാഹനം ഉപയോഗിക്കുന്നത്. ഇപ്പോഴത്തെ കാർ മുംബൈയിലാണ് ഉള്ളത്. സഹോദരൻ യോഹാൻ പൂനവാലയുടെ പക്കൽ രണ്ട് തലമുറ പഴക്കമുള്ള ഫാന്റം 6 സെഡാനുമുണ്ട്. 


പൂനവാലയുടെ ഭാര്യ നടാഷ പൂനവാലയും റോൾസ് റോയ്‌സ് ആരാധികയാണ്. റോൾസ് റോയ്‌സ് ഫാന്റം വൺ ആണ് ഇവരുടെ പക്കലുള്ളത്. ഫെറാറി 360 സ്‌പൈഡർ, മക്‌ലാരൻ 720 എസ്, ബെന്റ്‌ലി കോണ്ടിനെന്റൽ ജിടി, ദ ബാറ്റ് മൊബൈൽ തുടങ്ങിയ അത്യാഡംബര കാറുകളും പൂനവാലയ്ക്ക് സ്വന്തമാണ്.

കാറുകളോട് മാത്രമല്ല പൂനവാലയുടെ ഭ്രമം. മുംബൈയിൽ ഇദ്ദേഹം താമസിക്കുന്ന ബംഗ്ലാവിന്റെ മൂല്യം 750 കോടിയാണ്. അച്ഛൻ സിറസ് പൂനവാല 2015ലാണ് ഈ വീടു വാങ്ങിയത്. ലണ്ടനിലെ മേഫയറിൽ ആഴ്ചയിൽ 50 കോടി വാടകയുള്ള അപ്പാർട്‌മെന്റും ഇദ്ദേഹത്തിനുണ്ട്. 25,000 ചതുരശ്ര അടിയുള്ള വീടാണിത്.

എയർബസ് എ 320 മാറ്റം വരുത്തിയാണ് പൂനവാല തന്റെ ഓഫീസ് നിർമിച്ചിട്ടുള്ളത്. ഒരു ദശലക്ഷം ഡോളറാണ് ഇതിനു ചെലവു വന്നതെന്ന് ബ്ലൂംബർഗ് ബിസിനസ് വീക്ക് റിപ്പോർട്ട് ചെയ്യുന്നു.

Full View

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News