ബൈക്കിലും ഡാഷ് ക്യാമറ; ഞെട്ടിക്കാനൊരുങ്ങി ബെനേലി
നീളന്‍ വിൻഡ് ഷീൽഡിന് താഴെയായി ഒരുക്കിയിരിക്കുന്ന വലിയ ഇൻസ്ട്രമെന്റ് ക്ലസ്റ്ററിലാണ് ഡാഷ്‌ക്യാമറയുടെ ഔട്ട് കാണാനാവുക. ഇതിനായി ഒരു പ്രത്യേക മൊബൈൽ ആപ്ലിക്കേഷനും കമ്പനി വികസിപ്പിച്ചെടുത്തിട്ടുണ്ട്
അപകട സമയത്ത് ഏറ്റവുമധികം ഉപകാരപ്രദമാകുന്നവയാണ് ഡാഷ് ക്യാമറകൾ. ഡാഷ്‌ബോർഡിലോ വാഹനത്തിന്റെ മുൻഭാഗത്തെ ഗ്രില്ലിലോ ആണ് ഇത്തരം ക്യാമറകൾ സാധാരണയായി ഘടിപ്പിക്കാറ്. വാഹനം സ്റ്റാർട് ചെയ്യുമ്പോൾ മുതൽ ക്യാമറ ഓണാവുകയും റെക്കോർഡിംഗ് ആരംഭിക്കുകയും ചെയ്യുന്നു. ഇതിന്റെ ലൈവ് ദൃശ്യങ്ങൾ ഡാഷ്‌ബോർഡിൽ ഘടിപ്പിച്ചിരിക്കുന്ന മോണിറ്ററിൽ കാണുകയും ചെയ്യാം.
വാഹനത്തിന്റെ പരിസരത്ത് അസ്വാഭാവികമായി എന്തെങ്കിലും സംഭവിച്ചാൽ ഈ ദൃശ്യങ്ങളുടെ സഹായത്തോടെ സംഭവത്തിന്റെ സത്യാവസ്ഥ കണ്ടെത്താനുമാകും. പല വിദേശ രാജ്യങ്ങിളിലും ഇത്തരം ഡാഷ് കാമറകള്‍ നിര്‍ബന്ധമാണെങ്കിലും ഇന്ത്യയില്‍ ഇത്തരം ക്യാമറകള്‍ അത്ര സുപരിചിതമല്ല.
അതിനാല്‍ തന്നെ ഇന്ത്യൻ നിരത്തുകളിലെ കാറുകളിൽ ഇത്തരം കാമറകൾ അത്ര സർവ്വസാധാരണമല്ല. എന്നാലിപ്പോഴിതാ ഇരുചക്രവാഹനത്തിലും ഇത്തരമൊരു ഡാഷ് ക്യാമറ ഇന്റഗ്രേറ്റ് ചെയ്ത് പുറത്തിറക്കിയിരിക്കുകയാണ് ഇറ്റാലിയൻ വാഹന നിർമാതാക്കളായ ബെനലി.
ടൊർണാഡോ 402 എന്ന തങ്ങളുടെ എൻട്രി ലെവൽ പ്രീമിയം സ്‌പോർട്‌സ് ബൈക്കിലാണ് ബെനേലി ഡാഷ്‌ക്യാമറ ഘടിപ്പിച്ച് പുറത്തിറക്കിയിരിക്കുന്നത്. ഏഷ്യയിലും ചില യൂറോപ്യൻ രാജ്യങ്ങളിലുമായി പുറത്തിറക്കാനായി പ്രത്യേകം ഡിസൈൻ ചെയ്ത മോഡലാണിത്.
മിക്കവാറും ബെനലി ബൈക്കുകളും പോലെ തന്നെ ചൈനയിലാണ് ടൊർണാഡോയും ഡിസൈൻ ചെയ്ത് വികസിപ്പിച്ചെടുത്തത്. നീളന്‍ വിൻഡ് ഷീൽഡിന് താഴെയായി ഒരുക്കിയിരിക്കുന്ന വലിയ ഇൻസ്ട്രമെന്റ് ക്ലസ്റ്ററിലാണ് ഡാഷ്‌ക്യാമറയുടെ ഔട്ട് കാണാനാവുക.
ഇതിനായി ഒരു പ്രത്യേക മൊബൈൽ ആപ്ലിക്കേഷനും കമ്പനി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഒന്നിലധികം റൈഡിംഗ് മോഡുകളും ടയർപ്രഷർ മോണിറ്ററിംഗ് സിസ്റ്റവും വാഹനത്തിൽ സ്റ്റാൻഡേർഡായി തന്നെ വാഹനത്തിൽ ഇന്റഗ്രേറ്റ് ചെയ്തിട്ടുണ്ട്. കൂടാതെ വാഹനത്തിൽ നിന്ന് ഫോൺ ചാർജ് ചെയ്യാനായി ഒരു യു.എസ്.ബി പോർട്ടും നൽകിയിട്ടുണ്ട്.
പൂർണമായും എയറോ ഡൈനാമിക് രീതിയിലാണ് വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. വീലുകൾക്ക് പ്രീമിയം ഫീൽ ലഭിക്കാനായി പ്രത്യേക രീതിയിലുള്ള അലോയ് വീലുകളാണ് നൽകിയിരിക്കുന്നത്. 400 സിസി പാരലൽ-ട്വിൻ എഞ്ചിനാണ് വാഹത്തിന് കരുത്ത് പകരുന്നത്.
10,000 rpm-ൽ പരമാവധി 48 bhp കരുത്ത് ഉത്പ്പാതിപ്പിക്കാൻ ഈ എഞ്ചിനാകും. എന്നാൽ ടോർക്ക് കണക്കുകൾ ചൈനീസ് കമ്പനി പുറത്തുവിട്ടിട്ടില്ല. കമ്പനി ഇതുവരെ നിർമിച്ചതിൽ ഏറ്റവും കരുത്തേറിയ 400 സി.സി എഞ്ചിനാണ് ഇത്. മുൻവശത്ത് അപ്‌സൈഡ് ഡൗൺ ഫോർക്കുകളും പിന്നിൽ മോണോഷോക്കുമാണ് വാഹനത്തിന്റെ സസ്‌പെൻഷൻ ഭാഗം ദൃഢമാക്കുന്നത്. ബ്രേക്കിംഗിനായി മുന്നിൽ ട്വിൻ 300 mm ഡിസ്‌ക്കും പിന്നിൽ 250 mm ഡിസ്‌ക്കും നൽകിയിട്ടുണ്ട്.