ഇലക്ട്രിക് വാഹനങ്ങൾക്ക് തീപിടിക്കുന്നു; നിർമാതാക്കളുടെ യോഗം വിളിച്ച് കേന്ദ്ര സർക്കാർ

നി ഇത്തരത്തിലുള്ള സംഭവങ്ങൾ ഒരിക്കലും ആവർത്തിക്കരുതെന്നും, അങ്ങനെ സംഭവിച്ചാൽ പ്രസ്തുത നിർമാണ കമ്പനികൾക്ക് കനത്ത പിഴ ചുമത്തുന്നത് അടക്കമുള്ള നടപടികൾ എടുക്കുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി.

Update: 2022-05-04 11:59 GMT
Editor : Nidhin | By : Nidhin
Advertising

രാജ്യത്ത് ഇലക്ട്രിക് സ്‌കൂട്ടറുകളുകൾക്ക് തീപിടിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ 35 ഇലക്ട്രിക് വാഹന നിർമാതാക്കളുടെ യോഗം വിളിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം.

യോഗത്തിൽ ഇവി വാഹനങ്ങളുടെ സുരക്ഷയിൽ കർശന മുന്നറിയിപ്പാണ് കേന്ദ്രം നൽകിയത്. ഗതാഗത മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഗിരിധർ അർമനെയാണ് സർക്കാരിന് വേണ്ടി യോഗത്തിൽ സംസാരിച്ചത്. ഇനി ഇത്തരത്തിലുള്ള സംഭവങ്ങൾ ഒരിക്കലും ആവർത്തിക്കരുതെന്നും, അങ്ങനെ സംഭവിച്ചാൽ പ്രസ്തുത നിർമാണ കമ്പനികൾക്ക് കനത്ത പിഴ ചുമത്തുന്നത് അടക്കമുള്ള നടപടികൾ എടുക്കുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി.

അതേസമയെ രാജ്യത്ത് പുതിയ ഇവി വാഹനങ്ങൾ പുറത്തിറക്കുന്നതിൽ യാതൊരുവിധ വിലക്കുമില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

നേരത്തെ ഒരു മാസത്തിനുള്ളിൽ എട്ട് ഇവി സ്‌കൂട്ടറുകൾ കത്തിനശിച്ചതിന് പിന്നാലെ കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി തന്നെ ഇവി നിർമാതാക്കൾക്ക് മുന്നറിയിപ്പ് നൽകി. ദിവസങ്ങൾക്ക് മുമ്പ് ഇലക്ട്രിക് വാഹന നിർമാതാക്കളായ ഒല തങ്ങളുടെ 1441 വാഹനങ്ങൾ തകരാർ പരിഹരിക്കാൻ തിരികെ വിളിച്ചിരുന്നു.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Nidhin

contributor

Similar News