'ഇജ്ജ് ആ വണ്ടി നോക്യാ...'; ബിഎംഡബ്ല്യു എക്‌സ് 1 സ്വന്തമാക്കി ലുക്മാൻ

ബിഎംഡബ്ല്യു തങ്ങളുടെ ഏറ്റവും പുതിയ മൂന്നാം തലമുറ എക്‌സ് 1 എസ്‌യുവി അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. വാഹനത്തിന് 45.90 ലക്ഷം രൂപ മുതലാണ് വില

Update: 2023-03-13 14:38 GMT
Editor : abs | By : Web Desk
Advertising

യൂസ്ഡ് ലക്ഷ്വറി കാറുകളുടെ പിറകെയാണ് ഇപ്പോൾ മലയാള സിനിമാ താരങ്ങൾ. അധികം പണം മുടക്കാതം ലക്ഷ്വറി കാർ എന്ന സ്വപ്‌നം സ്വന്തമാക്കാം എന്നത് തന്നെയാണ് ഇതിന്റെ പ്രധാന കാരണം സെക്കന്റ് ഹാൻഡ് ബിഎംഡബ്ല്യു എക്‌സ്1 അപ്പാനി രവി സ്വന്താമാക്കിയത് വാർത്തയായിരുന്നു. ലെക്‌സസിന്റെ ആഡംബര എസ് യുവി ഗാരേജിലെത്തിച്ചത് നടൻ ബാലു വർഗീസായിരുന്നു. ഇപ്പോഴിതാ ഈ കൂട്ടത്തിൽ നടൻ ലുക്മാന്‍ അവറാനും. യൂസ്ഡ് ബിഎംഡബ്ല്യു ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ജർമാൻ ആഡംബര വാഹന നിർമാതാക്കളുടെ ചെറു എസ്‌യുവിയായ എക്‌സ്1 വാങ്ങിയതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്.

ഓപ്പറേഷന്‍ ജാവ, ഉണ്ട, തല്ലുമാല, സൗദി വെള്ളയ്ക്ക തുടങ്ങിയ സിനിമകളില്‍ വളരെ വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രദ്ധനേടിയ നടനാണ് ലുക്മാന്‍.

2016 മുതൽ ഇന്ത്യൻ വിപണിയിലുണ്ട് എക്‌സ് 1 എസ്‌യുവി മോഡൽ. ജനുവരിയിൽ ബിഎംഡബ്ല്യു തങ്ങളുടെ ഏറ്റവും പുതിയ മൂന്നാം തലമുറ എക്‌സ് 1 എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. വാഹനത്തിന്റെ പെട്രോൾ പതിപ്പിന്  45.90 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഡീസൽ പതിപ്പിന് 47.90 ലക്ഷം രൂപ വരെയാണ് വിലയായി മുടക്കേണ്ടി വരിക.

ആരെയും മോഹിപ്പിക്കുന്ന രൂപഭംഗിയാണ് ബിഎംഡബ്ല്യുവിന്റെ ഈ എൻട്രി ലെവൽ എസ്‌യുവിക്കുള്ളത്. വാഹനത്തിന്റെ മുൻവശത്ത് അലുമിനിയം മാറ്റിലുള്ള സ്ലാറ്റുകളും ക്രോം ഫ്രെയിമുള്ള സിഗ്‌നേച്ചർ ഗ്രില്ലുമാണ് നൽകിയിരിക്കുന്നത്. വൈ സ്പോക്ക് സ്റ്റൈലിങ്ങോടു കൂടിയ 18 ഇഞ്ച് ലൈറ്റ് അലോയ് വീലാണ് കാറിന്റെ മറ്റൊരു പ്രത്യേകത.

സ്റ്റിയറിംഗ് വീലിന്റെ ലെതർ ഫിനിഷും പനോരമിക് സൺറൂഫും ഇന്റീരിയർ പ്രീമിയം ഫീൽ നൽകാൻ സഹായിക്കുന്നതാണ്. ഡബിൾ ക്ലച്ച് ട്രാൻസ്മിഷൻ, 6 എയർ ബാഗുകൾ, എബിഎസ്, ബ്രേക്ക് അസിസ്റ്റ്, സ്റ്റെബിലിറ്റി കൺട്രോൾ, ഡൈനാമിക് ട്രാക്ഷൻ കൺട്രോൾ, കോർണറിംഗ് ബ്രേക്ക് കൺട്രോൾ, ഹിൽ ഡിസന്റ് കൺട്രോൾ എന്നിവയാണ് വാഹനത്തിന്റെ സുരക്ഷാവിഭാഗത്തിൽ. 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ 192 ബിഎച്ച്പി കരുത്തിൽ പരമാവധി 280 എൻഎം ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളവയാണ്. ഡീസൽ എഞ്ചിൻ 190 ബിഎച്ച്പി പവറിൽ 400 എൻഎം ടോർക്ക് വരെ നൽകും.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News