ഇവിടെ ലുക്കും പെർഫോമൻസും പെർഫെക്റ്റ് ഓക്കെ; ഇന്ത്യയിൽ ഫോഴ്‌സ് അർബാനിയയുടെ മാസ് എൻട്രി
ഒന്നിലധികം വേരിയന്റുകളിൽ വാൻ പുറത്തിറങ്ങും
ഇന്ത്യയിൽ വരവറിയിച്ചിരിക്കുകയാണ് ഏറ്റവും പുതിയ ഫോഴ്സ് അർബാനിയ. ഫോഴ്സ് 2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച പങ്കിട്ട മൊബിലിറ്റി ആശയമാണ് ഇതോടെ യാഥാർഥ്യമാകുന്നത്. അടുത്തിടെ ഇന്‍ഡോറില്‍ സംഘടിപ്പിച്ച ഡീലര്‍മാരുടെ മീറ്റില്‍ അർബാനിയ കമ്പനി പ്രദർശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിൽപനക്ക് എത്തിച്ചിരിക്കുന്നത്.
ഒന്നിലധികം വേരിയന്റുകളിൽ വാൻ പുറത്തിറങ്ങും. 28.99 ലക്ഷമാണ് ഇന്ത്യയിലെ പ്രാരംഭ വില. ടിവൺഎൻ എന്ന കോഡ്‌നാമത്തിൽ അർബാനിയ അടുത്ത മാസം ഡീലർഷിപ്പുകളിലേക്ക് അയക്കും. ഇതിന് ശേഷമാകും ഡെലിവറി ആരംഭിക്കുക എന്നാണ് റിപ്പോർട്ടുകൾ.3,350 എംഎം, 3,615 എംഎം, 4,400 എംഎം എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വീൽബേസ് ഫോർമാറ്റുകളിലാണ് അർബാനിയ എത്തുക. ടോപ്പ്-എന്‍ഡ് വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില 31.25 ലക്ഷം രൂപയാണ്.
വേരിയന്റിനെ ആശ്രയിച്ച് അർബനിയയുടെ ഫീച്ചറുകളിലും ചെറിയ വ്യത്യാസങ്ങളുണ്ട്. ഏറ്റവും നീളം കൂടിയ രൂപത്തിൽ 17 പേർക്ക് സുഖമായി സഞ്ചരിക്കാനാകും. ചെറിയ ഫോർമാറ്റിൽ പത്ത് പേർക്ക് ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്.
പുതിയ അർബാനിയ പ്ലാറ്റ്‌ഫോം വികസിപ്പിക്കാൻ 100 കോടി രൂപയാണ് ഫോഴ്സ് നിക്ഷേപിച്ചത്. പൂർണ്ണമായും ഗ്രൗണ്ട്-അപ്പ്, മോഡുലാർ മോണോകോക്ക് പാനൽ വാൻ പ്ലാറ്റ്‌ഫോമിലാണ് അർബനിയയുടെ നിർമാണം. കൂടാതെ, ഡ്രൈവർക്കും കോ-ഡ്രൈവറിനും എയർബാഗുകൾക്കൊപ്പം ക്രാഷും റോൾഓവർ പാലിക്കലും വാഗ്ദാനം ചെയ്യുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു.
ഇഎസ്പി, എബിഎസ്, ഇബിഡി, ഇടിഡിഎസ് എന്നിവയുള്ള നാല് ചക്രങ്ങളും വലിയ വായുസഞ്ചാരമുള്ള ഡിസ്‌ക് ബ്രെക്കുകളും അർബാനിയയുടെ പ്രത്യേകതയാണ്. മെച്ചപ്പെട്ട പാസഞ്ചർ റൈഡിനും ഹാൻഡ്‌ലിംഗ് സവിശേഷതകൾക്കുമായി ട്രാൻസ്‌വേഴ്സ് സ്പ്രിംഗുകളുള്ള സ്വതന്ത്ര ഫ്രണ്ട് സസ്‌പെൻഷനും വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ഹിൽ ഹോൾഡ് അസിസ്റ്റിനൊപ്പം ഡ്യുവൽ എയർബാഗുകളും കൊളാപ്‌സിബിൾ സ്റ്റിയറിംഗും (collapsible steering) അർബാനിയയുടെ പ്രത്യേകതകളിൽ ചിലതാണ്.
മെര്‍സിഡീസ് ഡിറൈവ്ഡ് FM 2.6 CR ED TCIC ഡീസല്‍ എഞ്ചിൻ അർബാനിയക്ക് കരുത്താകും. പ്രതിമാസം 1,000 വാഹനങ്ങളാണ് ഫേസ് 1 സ്ഥാപിത ശേഷി. ഇത് പ്രതിമാസം 2,000 യൂണിറ്റായി ഉയർത്താൻ കഴിയുമെന്നും കമ്പനി അറിയിച്ചു.