വാക്ക് പാലിച്ച് ഫോര്‍ഡ്; ആദ്യത്തെ ഇറക്കുമതി വാഹനം മാക്-ഇ ഉടന്‍ പുറത്തിറങ്ങും
അതേസമയം ഫോർഡിന്റെ ഷോറൂമുകളുടെ എണ്ണം വലിയ രീതിയിൽ കുറയ്ക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. വില കൂടിയ പ്രീമിയം സിബിയു കാറുകൾ വിൽക്കുക വലിയ നഗരങ്ങളിലെ ഷോറൂമുകൾ വഴി മാത്രമായിരിക്കും.
ഇന്ത്യയിലെ ഉത്പാദനം നിർത്തിയതിന് പിന്നാലെ പുതിയ വാഹനത്തിന്റെ ഇന്ത്യൻ ലോഞ്ച് പ്രഖ്യാപിച്ച് ഫോർഡ്. 2019 മുതൽ ഇപ്പോൾ വരുമെന്ന് പറഞ്ഞ് ആരാധകരെ കൊതിപ്പിച്ചു കൊണ്ടിരുന്ന മസ്താങ് മാക്-ഇയാണ് ഉത്പാദനം നിർത്തിയതിന് പിന്നാലെ ഫോർഡ് ഇന്ത്യയിൽ കൊണ്ടുവരുന്ന ഇറക്കുമതി വാഹനം. ഇലക്ട്രിക് ക്രോസ് ഓവറായ ഈ സിബിയു മോഡൽ എത്രയും പെട്ടെന്ന് തന്നെ വിപണിയിലെത്തിക്കുമെന്നാണ് ഫോർഡ് അറിയിച്ചിരിക്കുന്നത്.
കൂടാതെ ഫോർഡിന്റെ ഏറ്റവും കൂടുതൽ ആരാധകരുള്ള മസ്താങ് ജി.ടിയുടെ റീ ലോഞ്ചും ഇതോടൊപ്പം നടക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. അതേസമയം ഫോർഡിന്റെ ഷോറൂമുകളുടെ എണ്ണം വലിയ രീതിയിൽ കുറയ്ക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. വില കൂടിയ പ്രീമിയം സിബിയു കാറുകൾ വിൽക്കുക വലിയ നഗരങ്ങളിലെ ഷോറൂമുകൾ വഴി മാത്രമായിരിക്കും. കൂടാതെ കോർപ്പറേറ്റ് കമ്പനികളുമായി കമ്പനി നേരിട്ട് വിൽപ്പന നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
ഫോർഡ് മാക്-ഇ; ഫീച്ചറുകൾ
2019 ലാണ് ആഗോളവിപണിയിൽ മാക്-ഇയെ ഫോർഡ് അവതരിപ്പിച്ചത്. ഫോർവീൽ ഡ്രൈവ് സപ്പോർട്ട് വാഹനത്തിന്റെ രണ്ട് വീല് ഡ്രൈവിന്റെ പവർ 270 എച്ച്പിയാണ്. 4 വീൽ ഡ്രൈവ് വാഹനത്തിന്റെ ഹൃദയമായ ഇലക്ട്രിക് മോട്ടോറിവ് 487 എച്ച്പി പവർ തരാൻ സാധിക്കും. 68 കെ.ഡബ്യൂ.എച്ച്, 88 കെ.ഡബ്ലൂ.എച്ച് എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളും ലഭ്യമാണ്. യഥാക്രമം 370 കിലോ മീറ്റർ, 491 കിലോ മീറ്റർ എന്നിങ്ങനെയാണ് ഇത് നൽകുന്ന റേഞ്ച്.
കൂടുതൽ പ്രീമിയം ഇലക്ട്രിക് മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നും ഫോർഡ് വ്യക്തമാക്കി.