ആഥർ ഇ-സ്‌കൂട്ടറിൽ ആറു മാസത്തേക്ക് സൗജന്യ കണക്ടിവിറ്റി

2021 നവംബർ 15 മുതൽ 2022 മേയ് 15 വരെ ആഥർ കണക്ട് പ്രോ സബ്‌സ്‌ക്രിപ്ഷൻ പാക്ക് പ്രകാരമുള്ള എല്ലാ ഫീച്ചറുകളും നിലവിലുള്ളവരും പുതിയവരുമായ ഉപഭോക്താക്കൾക്ക് സൗജന്യമായി ലഭിക്കും

Update: 2021-11-05 03:35 GMT
Advertising

ദീപാവലിയോടനുബന്ധിച്ച് ആഥർ ഇ-സ്‌കൂട്ടറിൽ ആറു മാസത്തേക്ക് സൗജന്യ കണക്ടിവിറ്റി നൽകുമെന്ന് കോ ഫൗണ്ടറും സി.ഇ.ഒയുമായ തരുൺ മേത്ത. ആഥർ ഇ സ്‌കൂട്ടറിൽ ഉപയോഗിക്കുന്ന യൂസർ ഇൻറഫേസായ ആഥർ കണക്ട് റീഡിസൈൻ ചെയ്യുമെന്ന പ്രഖ്യാപനവും അദ്ദേഹം നടത്തി. 2021 നവംബർ 15 മുതൽ 2022 മേയ് 15 വരെ ആഥർ കണക്ട് പ്രോ സബ്‌സ്‌ക്രിപ്ഷൻ പാക്ക് പ്രകാരമുള്ള എല്ലാ ഫീച്ചറുകളും നിലവിലുള്ളവരും പുതിയവരുമായ ഉപഭോക്താക്കൾക്ക് സൗജന്യമായി ലഭിക്കും. ആഥർ 450 എക്‌സ്, 450 പ്ലസ്, 450 എന്നീ മോഡലുകൾ ഉപയോഗിക്കുന്നവർക്കാണ് ആനുകൂല്യം. നിലവിൽ കണക്ട് ലൈറ്റ്, പ്രോ കണക്ടിവിറ്റി ഉണ്ടെങ്കിൽ പ്രോ റാറ്റ അടിസ്ഥാനത്തിൽ പണം തിരികെ നൽകും. ആഴ്ചകൾക്കകം ഇതിനുള്ള സൗകര്യമൊരുക്കുകയും വിവരം അറിയിക്കുകയും ചെയ്യും. ഇതുവരെ സ്ബ്‌സ്‌ക്രൈബ് ചെയ്യാത്തവർക്ക് കണക്ട് പ്രോ ഫീച്ചറുകൾ നവംബർ 15 മുതൽ ലഭ്യമാകും. - കമ്പനി അറിയിച്ചു.

റൂട്ട് പ്ലാനിങ്, നാവിഗേഷൻ, ചാർജിങ്, സർവീസിങ്, കസ്റ്റമൈസേഷൻ തുടങ്ങീ ആഥർ കണക്ടിലെ എല്ലാ സേവനങ്ങളും തടസ്സരഹിതമാക്കണമെന്ന് തങ്ങൾക്ക് ആഗ്രഹമുണ്ടെന്നും തരുൺ മേത്ത അറിയിച്ചു. യൂസർ ഇൻറഫേസ് നവീകരിക്കുമ്പോൾ ഗുണമേന്മ മെച്ചപ്പെടുത്തുകയും പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആഥർ രാജ്യത്തെ ഒന്നാംകിട ഇലക്ട്രിക് സ്‌കൂട്ടർ നിർമാതാക്കളാണ്. ആഥർ 450 എക്‌സ്, 450 പ്ലസ് എന്നീ മോഡലുകളാണ് ഇവർ ഇപ്പോൾ വിപണിയിലെത്തിക്കുന്നത്. 450 മോഡലിൽ വരുംവർഷങ്ങളിൽ കൂടുതൽ മാറ്റം വരുത്തി പുറത്തിറക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ആഥർ ഗ്രിഡ് എന്ന പേരിൽ ഫാസ്റ്റ് ചാർജിങ് നെറ്റ്‌വർക്കും കമ്പനിയുടേതാണ്. രാജ്യത്തിന്റെ പലഭാഗത്തായി 200 അതിവേഗ ചാർജിങ് സംവിധാനം ഇവർക്കുണ്ട്. ഈ വർഷാവസാനം വരെയായി സൗജന്യമായാണ് ഈ സേവനം നൽകുന്നത്. ഇലക്ട്രിക് വാഹന വിപണി സജീവമാക്കുന്നത് കമ്പനിയുടെ ലക്ഷ്യമാണ്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News