ആഡംബരവും രാജകീയ പ്രൗഢിയും: വാഹനവിപണി പിടിച്ച് അല്‍ക്കസര്‍

ആറ്, ഏഴ് സീറ്റ് വകഭേദങ്ങളിലേക്ക് ഈ അടുത്ത കാലത്ത് ഹ്യുണ്ടായ് അവതരിപ്പിച്ച പുതിയ മോഡല്‍ വണ്ടിയാണ് ഹ്യൂണ്ടായ് അല്‍ക്കസര്‍.

Update: 2021-08-16 11:02 GMT
By : Web Desk
Advertising

ഇന്ത്യന്‍ വാഹനവിപണിയില്‍ വന്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ് എസ്‍യുവികള്‍. എന്‍ജിന്‍ ശേഷിയും വലിപ്പവും കൂടിയവയാണ് ഇവയെന്നതിനാല്‍ ഇത്തരം വാഹനങ്ങള്‍ക്ക് ആരാധകരും കൂടുതലാണ്. ആറ്, ഏഴ് സീറ്റ് വകഭേദങ്ങളിലേക്ക് ഈ അടുത്ത കാലത്ത് ഹ്യുണ്ടായ് അവതരിപ്പിച്ച പുതിയ മോഡല്‍ വണ്ടിയാണ് ഹ്യൂണ്ടായ് അല്‍ക്കസര്‍.

കോട്ട എന്നാണ് അല്‍ക്കസര്‍ എന്ന വാക്കിനര്‍ത്ഥം. ഇതൊരു സ്പാനിഷ് വാക്കാണ്. ഹ്യൂണ്ടായിയുടെ കോട്ട തന്നെയാണ് സത്യത്തില്‍ അല്‍ക്കസര്‍. മിനി എസ് യുവികളില്‍ ഏറ്റവും വില്‍പ്പനയുള്ള ക്രേറ്റയുടെ പിന്‍ഗാമിയായാണ് അല്‍ക്കസര്‍ എത്തിയിരിക്കുന്നത്. ക്രേറ്റയിൽ നിന്നും പുതുമ കൊണ്ടുവരാനായി സ്റ്റൈലിൽ ചെറിയ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

മോഡിഫൈഡ് ഗ്രിൽ, പുതിയ ലുക്കിലുള്ള ഫ്രണ്ട് ബമ്പർ, നീളത്തിലുള്ള റിയർ ക്വാർട്ടർ ഗ്ലാസ്, പുതുമയുള്ള ഡിസൈനിലെ ടെയിൽ ലൈറ്റ്, ഫോക്സ് എക്സോസ്റ്റ് ടിപ്സ്, വലിയ 18 ഇഞ്ച് അലോയ് വീലുകൾ എന്നിവയാണ് അൽകസറിൽ വരുത്തിയ മാറ്റങ്ങൾ.  ആഡംബരത്തിലും രൂപകല്‍പനയിലും പുതുമയിലും എല്ലാം ശരിക്കും ഒരു രാജകീയ പ്രൌഢിയുണ്ട് അല്‍ക്കസറിന്.

വീഡിയോ കാണാം:

Full View

കൂടുതല്‍ വിവരങ്ങള്‍ക്ക്:

Apco Hyundai- Calicut: 9388338843

Kannur: 9388338806

Kasaragod: 9539380000

Tags:    

By - Web Desk

contributor

Similar News