വിപണി ഭരിക്കാന്‍ ജീപ്പ് മെര്‍ഡിയന്‍ എത്തുന്നു

അടുത്ത വര്‍ഷം ഏപ്രിലോടെ ഇന്ത്യയില്‍ ഉല്‍പാദനം ആരംഭിച്ച് തുടര്‍ന്നുള്ള മാസങ്ങളില്‍ വാഹനം വില്‍പനയ്ക്കെത്തിക്കാന്‍ ആണ് ഫിയറ്റ് ക്രൈസ്ലര്‍ ഓട്ടമൊബീലിന്റെ പദ്ധതി

Update: 2021-10-10 09:28 GMT
Editor : Dibin Gopan | By : Web Desk
Advertising

കോംപസ് അടിസ്ഥാനമാക്കി ജീപ്പ് അവതരിപ്പിക്കുന്ന പുതിയ എസ്‌യുവി മെര്‍ഡിയന്‍ അടുത്ത വര്‍ഷം ജൂലൈയില്‍ ഇന്ത്യന്‍ വിപണിയിലെത്തും. ഏകദേശം 1870 കോടി രൂപയാണ് പുതിയ മോഡലുകളുടെ നിര്‍മാണത്തിനായി പുണെയിലെ പ്ലാന്റില്‍ നിക്ഷേപിക്കുകയെന്ന് കമ്പനി അറിയിച്ചു.

മൂന്നു നിര സീറ്റോടെ, ഇന്ത്യന്‍ വിപണിയില്‍ മെര്‍ഡിയന്‍ എന്നും രാജ്യാന്തര വിപണിയില്‍ കമാന്‍ഡര്‍ എന്നും പേരിട്ടായിരിക്കും വാഹനം പുറത്തിറങ്ങുക. നേരത്തേ, ബ്രസീലിയന്‍ വിപണിക്കായി എത്തുന്ന കമാന്‍ഡറിന്റെ ചിത്രങ്ങള്‍ ജീപ്പ് ബ്രസീല്‍ പുറത്തുവിട്ടിരുന്നു. അടുത്ത വര്‍ഷം ഏപ്രിലോടെ ഇന്ത്യയില്‍ ഉല്‍പാദനം ആരംഭിച്ച് തുടര്‍ന്നുള്ള മാസങ്ങളില്‍ വാഹനം വില്‍പനയ്ക്കെത്തിക്കാന്‍ ആണ് ഫിയറ്റ് ക്രൈസ്ലര്‍ ഓട്ടമൊബീലിന്റെ പദ്ധതി.

മെറിഡിയന്‍ എന്ന പേരില്‍ ഏഴു സീറ്റുമായി എത്തുമ്പോഴും എസ്‌യുവിയിലെ ബോഡി പാനലുകളടക്കം കോംപസില്‍നിന്നു കടം കൊണ്ടവയാകും.പിന്‍ ടെയില്‍ ഗേറ്റില്‍ ഘടിപ്പിച്ച എല്‍ഇഡി ടെയില്‍ ലാംപുകളുമുണ്ട്. എസി വെന്റ് ഉള്ള സീറ്റ്, പനോരമിക് സണ്‍റൂഫ്, വലുപ്പമേറിയ ടച് സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനം, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ തുടങ്ങി പരിഷ്‌കരിച്ച കോംപസിലെ സൗകര്യങ്ങളും സംവിധാനങ്ങളുമെല്ലാം മെറിഡിയനിലും ഉണ്ടാവും. കൂടുതല്‍ ആഡംബര പ്രതീതിക്കായി ഉയര്‍ന്ന ഗുണമേന്മയുള്ള സാമഗ്രികള്‍ ഉപയോഗിച്ചാവും ഇന്റീരിയര്‍ രൂപകല്‍പന. മൂന്നാം നിര സീറ്റ് എത്തുന്നതോടെ ഡ്രൈവര്‍ക്കു പുറമേ, ക്യാപ്റ്റന്‍ സീറ്റെങ്കില്‍ ആറും ബെഞ്ച് സീറ്റെങ്കില്‍ ഏഴും യാത്രക്കാര്‍ക്ക് ഇടമുണ്ടാവും.

മികച്ച മലിനീകരണ നിയന്ത്രണത്തിനും ഉയര്‍ന്ന ഇന്ധനക്ഷമതയ്ക്കുമായി ബെല്‍റ്റ് ഡ്രിവണ്‍ സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ (ബിഎസ്ജി) സഹിതം 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും മെറിഡിയനിലുണ്ടാവും. മെറിഡിയന്റെ വില സംബന്ധിച്ച സൂചനകളൊന്നും ലഭ്യമല്ല.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News