ചിപ്പ് ക്ഷാമം; മാരുതി വാഹനങ്ങളുടെ ഉത്പാദനത്തിൽ 50 ശതമാനത്തോളം കുറവ്‌

ഇതിനെ തുടർന്ന് വാഹനത്തിന്റെ ഡെലിവറി പിരീഡിലും പൂർത്തിയാക്കേണ്ട ബുക്കിങുകളുടെ എണ്ണത്തിലും വലിയ വളർച്ചയാണ് ഉണ്ടായിട്ടുള്ളത്.

Update: 2021-10-11 13:19 GMT
Editor : Nidhin | By : Web Desk
Advertising

ആഗോള വാഹന വ്യവസായത്തെ തന്നെ മാസങ്ങളായി പ്രതികൂലമായി ബാധിക്കുന്ന പ്രതിസന്ധിയാണ് സെമി കണ്ടക്ടറുകളുടെ അഥവാ ചിപ്പ് ക്ഷാമം. 1,000 മുതൽ 3,000 വരെ ചിപ്പുകൾ ഒരു ആധുനിക കാറിന്റെ നിർമാണത്തിന് ആവശ്യമാണ്.

ലോകത്താകമാനമുള്ള വാഹന കമ്പനികൾ ഇതിനെ തുടർന്ന് ഉത്പാദനം വെട്ടിക്കുറച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതിയും തങ്ങളുടെ ഉത്പാദനം വെട്ടിക്കുറച്ചിരുന്നു.

ഇതിനെതുടർന്ന് കഴിഞ്ഞ വർഷം സെപ്റ്റംബറിലേക്കാൾ 84,808 കാറുകളുടെ ഉത്പാദനക്കുറവാണ് മാരുതി നേരിട്ടത്. 2020 സെപ്റ്റംബറിൽ 1,66,086 കാറുകൾ നിർമിച്ചപ്പോൾ ഇത്തവണ 81,278 കാറുകളാണ് നിർമിക്കപ്പെട്ടത്.

ഇതിനെ തുടർന്ന് വാഹനത്തിന്റെ ഡെലിവറി പിരീഡിലും പൂർത്തിയാക്കേണ്ട ബുക്കിങുകളുടെ എണ്ണത്തിലും വലിയ വളർച്ചയാണ് ഉണ്ടായിട്ടുള്ളത്. ചെറിയ കാറുകളായ ആൾട്ടോയും എസ്പ്രസോയും കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 30,492 എണ്ണം നിർമിച്ചപ്പോൾ ഇത്തവണ നിർമിക്കാനായത് 17,163 എണ്ണം മാത്രമാണ്.

കോംപാക്ട് കാറുകളായ വാഗൺ ആർ, സെലേറിയോ, ഇഗ്നിസ്, സ്വിഫ്റ്റ്, ബലേനോ, ഡിസയർ എന്നീ മോഡലുകൾ ഇത്തവണ നിർമിച്ചത് 29,272 എണ്ണമാണ്. കഴിഞ്ഞ വർഷം ഇത് 90,924 ആയിരുന്നു.

യൂട്ടിലിറ്റി വാഹനങ്ങളായ എർട്ടിഗ, എസ്-ക്രോസ്, എർട്ടിഗ, വിറ്റാര ബ്രസ, എക്എൽ സിക്‌സ് എന്നീ മോഡലുകൾ കഴിഞ്ഞ സെപ്റ്റംബറിൽ 26,648 എണ്ണം നിർമിച്ചിരുന്നത് ഇത്തവണ അത് 21,873 ആയി കുറഞ്ഞു. ചിപ്പ് ക്ഷാമം എന്ന് തീരുമെന്നതിനെ കുറിച്ചുള്ള വ്യക്തമായ യാതൊരു വിവരങ്ങളും ഇതുവരെ പുറത്തുവന്നിട്ടില്ല.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News