1000 കിലോമീറ്ററിന് 519 രൂപ; 7.98 ലക്ഷത്തിന് ഇത്തിരികുഞ്ഞൻ ഇവിയുമായി എംജി

മെയ് 15-ന് വാഹനത്തിന്റെ ബുക്കിങ് ആരംഭിക്കും

Update: 2023-04-29 12:54 GMT
Editor : abs | By : Web Desk
Advertising

ഇന്ത്യയിലെ കാർവിപണി ഇലക്ട്രിക്കിന്റെ ചിറകിലേറിയാണ് കുതിക്കുന്നത്. കാർ വാങ്ങിയാലോ എന്ന് ചിന്തിക്കുന്ന സാധാകണക്കാരൻ തെരഞ്ഞെടുക്കാനുദ്ദേശിക്കുന്നതും ഇവി കാർ തന്നെയാണ്. സാധാരണക്കാരന് താങ്ങാനാവുന്ന വിലയിലും ഇവി എത്തുന്നു എന്നതു തന്നെയാണ് ഇവി പ്രേമികൾ കൂടാൻ കാരണം. ടാറ്റയുടെ ഇവികൾ കാർവിപണി ഭരിക്കുന്നതും അതുകൊണ്ടാണ്.  ഈ കൂട്ടത്തിലേക്ക് ചൈനീസ് വാഹന നിർമാതാക്കളായ എംജി എത്തുന്നു എന്ന വാർത്ത കുറച്ചു നാളുകളായി അന്തരീക്ഷത്തിലുണ്ട്. അടുത്തിടെ നിർമാതാക്കൾ കാറിന്റെ വിലയും പുറത്തുവിട്ടിരുന്നു. 7.98 ലക്ഷം രൂപയ്ക്കാണ് എംജി കോമെറ്റ് വിപണയിലെത്തിക്കാൻ എംജി ഒരുങ്ങുന്നതെന്നാണിത്. 

ഇപ്പോഴിതാ കോമെറ്റിന്റെ ബുക്കിങ്ങും ടെസ്റ്റ് ഡ്രൈവുകളും സംബന്ധിച്ചും മോഡലിന്റെ കൂടുതൽ വിശദാംശങ്ങളും കമ്പനി പ്രഖ്യാപിച്ചിരിക്കുന്നു. മെയ് 15-ന് വാഹനത്തിന്റെ ബുക്കിങ് ആരംഭിക്കും. 


വില കുറഞ്ഞ ഇവി നിരത്തുകളിൽ ഇറക്കാനല്ല എംജി ഉദ്ദേശിക്കുന്നതെന്നാണ് എംജി പറയുന്നത്. മറിച്ച് മികച്ച ഇലക്ട്രിക് വാഹനം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്. 1000 കിലോമീറ്റർ സഞ്ചരിക്കാൻ വെറും 519 രൂപ മാത്രമേ ചെലവ് വരൂ എന്നാണ് എംജിയുടെ അവകാശ വാദം.

നാല് സീറ്റ് മോഡലാണെങ്കിലും രണ്ട് പേർക്ക് സൗകര്യത്തിൽ സഞ്ചാരിക്കാനുള്ള വാഹനമായാണ് എംജി കോമെറ്റ് അവതരിപ്പിച്ചിരിക്കുന്നത്. വാഹനത്തിന്റെ നീളം 2974 മില്ലിമീറ്ററും വീതി 1505 മില്ലിമീറ്ററും ഉയരം 1640 മില്ലിമീറ്ററുമാണ്. മൂന്ന് വാതിലുകളാണ് വാഹനത്തിനുള്ളത് ഹെഡ്ലാമ്പ് ക്ലസ്റ്ററുകൾ, എൽഇഡി ലൈറ്റിംഗ്, 12 ഇഞ്ച് അലോയ് വീലുകൾ, ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകൾ അടക്കമുള്ള സജ്ജീകരണങ്ങളുമുണ്ട്.

42 ബിഎച്ച്പി പവറിൽ പരമാവധി 110 എൻഎം ടോർക്ക് ഉദ്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറിന് കരുത്ത് പകരുന്നത് 17.3 kwh ബാറ്ററി പായ്ക്കാണ്. ഒറ്റത്തവണ ചാർജ് ചെയ്താൽ 230 കിലോമീറ്റർ യാത്ര ചെയ്യാനാവുമെന്നും കമ്പനി അവകാശപ്പെടുന്നു. 5 മണിക്കൂറിനുള്ളിൽ 10-80 ശതമാനവും 7 മണിക്കൂറിനുള്ളിൽ 0-100 ശതമാനവുമായി വാഹനം ചാർജ് ചെയ്യാം.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News