'ഞങ്ങളിപ്പോഴൊന്നും ഇറക്കില്ല'; മാരുതിയുടെ ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയിലെത്തുക 2025ഓടെ മാത്രം..!
നിലവിൽ രണ്ടു ലക്ഷത്തിലേറെ ബുക്കിങ്ങുകള്‍ മാരുതിക്കു കൊടുത്തു തീർക്കാനുണ്ട്. ഇതിൽ ഭൂരിഭാഗവും സിഎൻജി കാറുകൾക്കാണ്
മാരുതി സുസുക്കിയുടെ ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യയില്‍ 2025ന് ശേഷം മാത്രമേ വിപണിയിലെത്തുകയുള്ളൂ. ഇതിനെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പ് കമ്പനി ചെയർമാന്‍ ആര്‍.സി ഭാര്‍ഗവ തന്നെ പുറത്തുവിട്ടു. ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് താരതമ്യേന ആവശ്യം കുറവാണ്. മാസത്തില്‍ 10,000 യൂണിറ്റെങ്കിലും വില്‍ക്കുന്ന സ്ഥിതിയില്‍ മാത്രമേ മാരുതി ഇലക്ട്രിക് വാഹന രംഗത്തേക്ക് കടക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവിൽ രണ്ടു ലക്ഷത്തിലേറെ ബുക്കിങ്ങുകള്‍ മാരുതിക്കു കൊടുത്തു തീർക്കാനുണ്ട്. ഇതിൽ ഭൂരിഭാഗവും സിഎൻജി കാറുകൾക്കാണെന്നും അദ്ദേഹം പറഞ്ഞു.
ഇലക്ട്രോണിക് ചിപ്പ് ക്ഷാമവും നിർമാണ ഘടകങ്ങളുടെ വിലവർധനയും മൂലം സെപ്തംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ കമ്പനിയുടെ ലാഭം 66 ശതമാനം കുറഞ്ഞ് 487 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1,420 കോടി രൂപയായിരുന്നു. പ്രവർത്തന വരുമാനം 20,551 കോടിയാണ്. കഴിഞ്ഞ തവണ ഇതേകാലയളവിൽ 18,756 കോടിയായിരുന്നു.