പുതിയ ഡ്യുക്കാട്ടി സട്രീറ്റ് ഫൈറ്റർ വി2 ഇന്ത്യയിൽ പുറത്തിറക്കി, വില?

സ്‌പോർട്ട്, റോഡ്, വെറ്റ് എന്നീ മൂന്നു റൈഡിംഗ് മോഡുകൾ സ്ട്രീറ്റ് ഫൈറ്റർ വി2 വിലുണ്ടാകും

Update: 2022-08-26 15:30 GMT
Advertising

ഡ്യുക്കാട്ടി ഇന്ത്യ പുതിയ ഡ്യുക്കാട്ടി സട്രീറ്റ് ഫൈറ്റർ വി2 ഇന്ത്യയിൽ പുറത്തിറക്കി. 17.25 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. മോഡൽ ഡ്യുക്കാട്ടി റെഡ് നിറത്തിൽ ലഭിക്കും. മോഡലിന്റെ വിതരണം ഉടൻ ആരംഭിക്കും. ഡ്യുക്കാട്ടി സ്ട്രീറ്റ് ഫൈറ്റർ വി2 , വി4, വി4 എസ് എന്നിവയുടെ നിരയിലേക്ക് ഡ്യുക്കാട്ടി വി2 എത്തുന്നത്. എന്നാൽ താരതമ്യേന കുറഞ്ഞ നിരക്കിൽ നേടാനാകുന്ന മോഡലാണിത്.

955 സി.സി ബി.എസ് 6 കോംപ്ലിയൻറ് സൂപ്പർക്വാഡ്രോ എൻജിനാണ് ഡ്യുക്കാട്ടി സ്ട്രീറ്റ്‌ഫൈറ്റർ വി2 വിലുണ്ടാകുക. 10,750 ആർ.പി.എമ്മിൽ 153 ബി.എച്ച്.പി പവറും 9000 ആർ.പി.എമ്മിൽ 104.4 ടോർകും എൻജിനുണ്ടാകും. പാനിഗേലിനെ അപേക്ഷിച്ച് മോഡൽ കൂടുതൽ പവർ നൽകുന്നതാണ്. മികച്ച എൻജിൻ പ്രകടനവും നൽകുന്നു. നിയന്ത്രണ സംവിധാനങ്ങളുമായി സ്‌പോർട്ട്, റോഡ്, വെറ്റ് എന്നീ മൂന്നു റൈഡിംഗ് മോഡുകൾ സ്ട്രീറ്റ് ഫൈറ്റർ വി2 വിലുണ്ടാകും.

178 കിലോഗ്രാമാണ് മോഡലിന്റെ ഭാരം.

New Ducati Street Fighter V2 Launched in India, Price

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

Similar News