'പൃഥ്വിക്ക് നന്ദി, ഇനി എന്നോടപ്പം പുതിയ അതിഥി': ലിസ്റ്റിൻ സ്റ്റീഫൻ
ലിസ്റ്റിൻ തന്നെയാണ് പുതിയ അതിഥിയുടെ സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്
ഒട്ടനവധി നല്ല ചിത്രങ്ങൾ മലയാളത്തിന് സംഭാവന ചെയ്ത നിർമാതാവാണ് ലിസ്റ്റിൻ സ്റ്റീഫൻ. പൃഥ്വിരാജ് പ്രൊഡക്ഷനൊപ്പം ചേർന്ന് ലിസ്റ്റിന്റെ മാജിക് ഫ്രെയിംസ് ചിത്രങ്ങൾ നിർമിക്കുന്നതും അന്യഭാഷ ചിത്രങ്ങൾ വിതരണത്തിനെടുക്കുകയും ചെയ്യാറുണ്ട്. ലിസ്റ്റിന്റെ പുതിയ റേഞ്ച് റോവർ കാറാണ് ഇപ്പോൾ ചർച്ചയാകുന്നത്. റേഞ്ച് റോവർ സ്പോർട് 3.0 ലീറ്റർ 6 സിലിണ്ടർ വാഹനമാണ് ലിസ്റ്റിൻ സ്വന്തമാക്കിയിരിക്കുന്നത്.
രണ്ടു കോടി രൂപയാണ് ഈ വാഹനത്തിന്റെ വില. ലിസ്റ്റിൻ തന്നെയാണ് പുതിയ അതിഥിയുടെ സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. 2022 സന്തോഷങ്ങളുടെ വർഷമായിരുന്നെന്നും മറ്റൊരു സന്തോഷം കൂടി എത്തി എന്ന് കുറിച്ചാണ് വാഹനം സ്വന്തമാക്കുന്നതിന്റെ ചിത്രം പങ്കുവെച്ചത്.
''ഇനി എന്നോടൊപ്പമുള്ള യാത്രയിൽ ഒരു പുതിയ അതിഥി കൂടി എത്തിയിരിക്കുന്നു.കൂടെ നിന്ന പ്രേക്ഷകർക്കും സപ്പോർട്ട് ചെയ്തവർക്കും ഒരുപാട് നന്ദി', ലിസ്റ്റിൻ കുറിച്ചു. ഒപ്പം സുഹൃത്തും നിർമ്മാണ പങ്കാളിയുമായ പൃഥ്വിരാജിന് പ്രത്യേകം നന്ദി'' ലിസ്റ്റിന് കുറിച്ചു.
അവസാനമായി ഇരുവരും നിർമാണ പങ്കാളികളായി പുറത്തുവന്നത് പൃഥ്വിരാജിനെ നായകനാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ഗോൾഡ് ആയിരുന്നു. പ്രേമത്തിന് ശേഷം വലിയ ഇടവേളയെടുതത്ത് അൽഫോൺസ് സംവിധാനം ചെയ്ത ചിത്രം പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. 2022 ൽ മാജിക്ക് ഫ്രെയിംസിന്റെ നിർമ്മാണത്തിൽ തിയേറ്ററിലെത്തിയത് കടുവ, കൂമൻ, ഗോർഡ് എന്നീ ചിത്രങ്ങളാണ്. ഇവയ്ക്കൊപ്പം കെ ജി എഫ് 2, ന്നാ താൻ കേസ് കൊട്, ഗോഡ്ഫാദർ, കാന്താര, കുമാരി തുടങ്ങിയ ചിത്രങ്ങളുടെ വിതരണവും ഏറ്റെടുത്തിരുന്നു.
ബോളിവുഡ് ചിത്രം 'സെൽഫി'യാണ് മാജിക് ഫ്രെയിംസിന്റെ നിർമ്മാണത്തിലൊരുങ്ങുന്ന പുതിയ ചിത്രം. കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന 'എന്താടാ സജി', ടൊവിനോയുടെ 'അജയന്റെ രണ്ടാം മോഷണം' എന്നിവയാണ് മറ്റു ചിത്രങ്ങൾ. മാജിക്ക് ഫ്രെയിംസ് വിതരണത്തിനെത്തിക്കുന്ന അനവധി ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്