2030 ഓടെ എല്ലാ മോഡലുകളും ഇലക്ട്രിക്കാകും- റോൾസ് റോയ്‌സ്
2023 ൽ റോൾസ് റോയിസ് തങ്ങളുടെ ആദ്യ ഇവി കാർ പുറത്തിറക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് തീരുമാനം.
Update: 2022-02-08 05:46 GMT
മിക്ക വാഹന നിർമാണ കമ്പനികളും ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കുകയോ അതിന്റെ നിർമാണഘട്ടത്തിലോ ആണ്. എന്നാൽ ആഡംബര കാർ നിർമാതാക്കളായ റോൾസ് റോയ്‌സ് കുറച്ചു കൂടി കടന്ന കൈ ചെയ്തിരിക്കുകയാണ്.
2030 ഓടെ തങ്ങളുടെ എല്ലാ വാഹനങ്ങളും ഇലക്ട്രിക്ക് ആയിരിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 2023 ൽ റോൾസ് റോയിസ് തങ്ങളുടെ ആദ്യ ഇവി കാർ പുറത്തിറക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് തീരുമാനം. അവരുടെ ഏറ്റവും പ്രശസ്തമായ മോഡലായ ഫാന്റം ലിമോസിൻ, ഗോസ്റ്റ് സലൂൺ, കള്ളിനൻ എസ് യു വി എല്ലാം ഇനി ഭാവിയിൽ ഇവിലായിരിക്കും ഓടുക.
അതേസമയം ഇവിയിലേക്ക് മാറിയെന്ന് കരുതി വാഹനത്തിന്റെ വിലയിൽ വലിയ മാറ്റമുണ്ടാകില്ലെന്നാണ് കമ്പനി വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.