റോയൽ എൻഫീൽഡ് എസ്ജി650 ടീസർ പുറത്ത്
ഇൻറർനാഷണൽ മോട്ടോർ സൈക്കിൾ ആൻഡ് ആക്‌സസറീസ് എക്‌സിബിഷൻ (ഇഐസിഎംഎ) 2021 ൽ ഇന്ന് വൈകീട്ട് ഏഴു മണിക്ക് മോഡൽ പ്രദർശിപ്പിക്കുന്നുണ്ട്
റോയൽ എൻഫീൽഡ് പുറത്തിറക്കുന്ന എസ്ജി650 ന്ന മോഡലിന്റെ ടീസർ പുറത്തുവിട്ടു. കമ്പനിയുടെ സാമൂഹിക മാധ്യമ ഹാൻഡിലുകളിലൂടെയാണ് ടീസർ പുറത്തുവിട്ടത്. ഡിസൈൻ സംഘം ഏറ്റെടുത്ത വെല്ലുവിളിയുടെ ഫലമാണ് പുതിയ മോഡലെന്നും കമ്പനി ട്വിറ്ററിൽ കുറിച്ചു. മോട്ടോർ ഷോയായ ഇൻറർനാഷണൽ മോട്ടോർ സൈക്കിൾ ആൻഡ് ആക്‌സസറീസ് എക്‌സിബിഷൻ (ഇഐസിഎംഎ) 2021 ൽ ഇന്ന് വൈകീട്ട് ഏഴു മണിക്ക് മോഡൽ പ്രദർശിപ്പിക്കുന്നുണ്ട്. ഇതിന്റെ മുന്നോടിയായാണ് ടീസർ പുറത്തിറക്കിയത്.
The Royal Enfield SG650 Concept is the result of a challenge set to Royal Enfield's Industrial Design Team.
— Royal Enfield (@royalenfield) November 23, 2021
Classic design sensibilities while pushing into a whole new dimension of what Royal Enfields of the future. #RoyalEnfield #120yearsOfRoyalEnfield #EICMA2021 #SG650Concept pic.twitter.com/rNc7vPi7aa
നിലവിലുള്ള 650 സിസി പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയാണ് എസ്ജി 650 മോഡൽ വരുന്നത്. ജിടി 650 ലും ഇൻർസെപ്റ്റർ 650 ലും ഇതേ പ്ലാറ്റ്‌ഫോമാണ് ഉപയോഗിച്ചിരിക്കുന്നത്. ഈയടുത്ത് 650 സിസി മോട്ടോർ സൈക്കിൾ കമ്പനി ഇന്ത്യൻ റോഡുകളിൽ പരിശോധിച്ചിരുന്നു. ഇതേ ആശയത്തിന്റെ തുടർച്ചയാകും പുതിയ മോഡലെന്നും വാർത്തയുണ്ട്. ഇന്ത്യൻ മാർക്കറ്റിൽ ഏറെ വിൽക്കപ്പെട്ട ക്ലാസിക് 350 തുല്യമാണ് മോഡലെന്ന് നിരീക്ഷണങ്ങളുണ്ട്.
സ്ഥിരം എൻഫീൽഡ് രീതികളിൽ നിന്ന് വാഹനത്തിന് ചില പ്രത്യേകതകളുണ്ട്. അലൂമിനിയം സോളിഡ് ബ്ലോക്ക് കൊണ്ടുള്ള സിഎൻസി ബില്ലെറ്റ് ടാങ്ക്, ഇൻേ്രഗറ്റഡ് വീൽ റിംസ്, ബെസ്‌പോക് ഡിസൈനുള്ള ബ്രേക്ക് കാലിപ്പേർസ്, ഡ്യുയൽ ഫ്രണ്ട് ബ്രേക്ക് ഡിസ്‌കുകൾ എന്നിവ വാഹനത്തിലെ സവിശേഷതകളാണ്.