ഇന്ത്യൻ വാഹന നിർമാണമേഖലയിൽ ഒഴിയാബാധയായി ചിപ്പ് ക്ഷാമം; ഡിസംബറിലും പ്രതിസന്ധി
അതേസമയം ഒക്ടോബർ-സെപ്റ്റംബർ മാസങ്ങളിൽ നേരിട്ടത് പോലെയുള്ള വലിയ പ്രതിസന്ധിയുണ്ടാകില്ലെന്നാണ് മാരുതിയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. അന്ന് പല വാഹന നിർമാതാക്കളും തങ്ങളുടെ ഉത്പാദനം 50 ശതമാനം വരെ കുറച്ചിരുന്നു.
കഴിഞ്ഞ കുറേനാളുകളായി ലോകത്താകമാനം കാർ വിപണിയെ പിടിച്ചുലക്കുന്ന സംഭവമാണ് സെമി കണ്ടക്ടറുകളുടെ അഥവാ ചിപ്പുകളുടെ ക്ഷാമം. ഈ മാസം തീരും, അടുത്ത മാസം തീരും എന്ന പ്രതീക്ഷയിലാണ് എല്ലാ കാർ നിർമാതാക്കളും. പക്ഷേ ചിപ്പ്ക്ഷാമം ഈ ഡിസംബറിലും തീരില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി.
ചിപ്പ് ക്ഷാമം മൂലം ഡിസംബറിൽ 15 മുതൽ 20 ശതമാനം വരെ ഉത്പാദനം കുറയുമെന്നാണ് മാരുതിയുടെ വിലയിരുത്തൽ. നവംബർ മാസത്തിലെ സാഹചര്യം വിലയിരുത്തിയാണ് കമ്പനിയുടെ കണക്കുകൂട്ടൽ. മാരുതിയുടെ ഇന്ത്യയിലെ പ്രധാനപ്പെട്ട രണ്ട് പ്ലാന്റുകളായ ഹരിയാനയിലും ഗുജറാത്തിലും ഉത്പാദനം കുറയ്ക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
നിലവിൽ എല്ലാ പ്ലാന്റുകളിലുമായി പരമാവധി 20,80,000 വാഹനങ്ങൾ നിർമിക്കാനുള്ള ശേഷിയാണ് മാരുതിക്കുള്ളത്. പ്രതിമാസം നിരക്ക് 1,73,000 വാഹനങ്ങളാണ്.
അതേസമയം ഒക്ടോബർ-സെപ്റ്റംബർ മാസങ്ങളിൽ നേരിട്ടത് പോലെയുള്ള വലിയ പ്രതിസന്ധിയുണ്ടാകില്ലെന്നാണ് മാരുതിയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. അന്ന് പല വാഹന നിർമാതാക്കളും തങ്ങളുടെ ഉത്പാദനം 50 ശതമാനം വരെ കുറച്ചിരുന്നു.
അതുകൊണ്ടു തന്നെ 2020 ആദ്യ ക്വാർട്ടറിൽ തന്നെ ചിപ്പ് ക്ഷാമത്തിൽ വാഹന വിപണി ഏറെക്കുറെ മുക്തമാകുമെന്നാണ് കരുതുന്നത്.
Summary: Semi Conductor Crisis in Indian Auto industry may continue in December