സ്വിച്ച് സിഎസ്ആർ 762 ഇലക്ട്രിക് ബൈക്ക് ആഗസ്തിൽ ഇന്ത്യയിൽ അവതരിപ്പിക്കും

ഒറ്റ ചാർജിൽ ബൈക്കിന് 120 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയും

Update: 2022-04-27 15:32 GMT
Editor : abs | By : Web Desk
Advertising

സ്റ്റാർട്ടപ്പുകളുടെ ഇടയിലേക്ക് സ്വിച്ച് മോട്ടോകോർപ് എന്നൊരു കമ്പനി കൂടി എത്തുന്നു. സിഎസ്ആർ762 എന്ന പുതിയ  ഇലക്ട്രിക് ബൈക്ക് അവതരിപ്പിച്ചുകൊണ്ടാണ് ബ്രാൻഡ് ഇന്ത്യയിലേക്കുള്ള പ്രവേശനം സാധ്യമാക്കുന്നത്. യുവതലമുറയിലുള്ള ഉപഭോക്താക്കളെ ലക്ഷ്യമാക്കി പുറത്തിറക്കുന്ന മോഡലാണ് സിഎസ്ആർ762 എന്ന് കമ്പനി പറയുന്നു.

2022 ഓഗസ്റ്റിൽ തങ്ങളുടെ പുതിയ ഇരുചക്രവാഹനം ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് നിർമാതാക്കൾ പ്രഖ്യാപിച്ചു. സബ്സിഡിക്ക് മുമ്പ് ബൈക്കിന്റെ വില ഏകദേശം 1.65 ലക്ഷം രൂപ ആയിരിക്കും. നിലവിൽ ബൈക്ക് സർട്ടിഫിക്കേഷൻ ഘട്ടത്തിലാണ്, ഇന്റേണൽ ടെസ്റ്റിംഗ് നടത്തിക്കഴിഞ്ഞതായും കമ്പനി അറിയിച്ചു. 2021 നവംബറിൽ ബൈക്കിന്റെ സോഫ്റ്റ് ലോഞ്ചും നടന്നിരുന്നു.

1300 rpm-ൽ 10kW വരെ ഉയരുന്ന 3kW മോട്ടോറുമായാണ് CSR 762 വിപണിയിൽ എത്തുന്നത്. സെൻട്രൽ ഡ്രൈവ് സിസ്റ്റമുള്ള മോട്ടോറിനെ 3.7 kWh ലിഥിയം-അയൺ ബാറ്ററി പിന്തുണയ്ക്കുന്നു. മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയും റൈഡിംഗ് മോഡ് അനുസരിച്ച് 120 കിലോമീറ്റർ റേഞ്ചും വാഗ്ദാനം ചെയ്യുന്നു. 6 റൈഡിംഗ് മോഡുകൾ ഇ-ബൈക്കിൽ ഉണ്ടാകും.  ഭാരം 155 കിലോയാണ്, ഇതിന് ഏകദേശം 200 കിലോഗ്രാം വഹിക്കാനാകും. 1,430 mm വീൽബേസും 780 mm സീറ്റ് ഉയരവുമുണ്ട്. ഒറ്റ ചാർജിൽ റൈഡിംഗ് മോഡ് അനുസരിച്ച് ബൈക്കിന് 120 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയും.

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വിപണിയിൽ ഇന്ത്യ അതിവേഗം മുന്നോട്ട് കുതിക്കുകയാണ്. അടുത്ത കാലത്തായി സ്റ്റാർട്ടപ്പ് കമ്പനികളെല്ലാം ഈ മേഖലയിൽ ഇറങ്ങി വിജയം കൈവരിച്ചതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കൾ നിലവിൽ പ്രവർത്തിക്കുന്ന പരമ്പരാഗത ഇരുചക്ര വാഹന ബ്രാൻഡുകളുടെ എണ്ണത്തേക്കാൾ വളരെ കൂടുതലാണ്. പെട്രോൾ വില ഉയർന്നു തന്നെ നിൽക്കുമ്പോൾ ഇവികളുടെ വിൽപ്പനയിലും കാര്യമായ വർധനവിനാണ് പോയ വർഷം സാക്ഷ്യംവഹിച്ചത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News