ടാറ്റ ആ കുറവ് നികത്തി; അൽട്രോസ് ഓട്ടോമാറ്റിക്ക് ഉടൻ വിപണിയിൽ

85 ബിഎച്ച്പി പവറും 113 എൻഎം ടോർക്കുമുള്ള 1.2 ലിറ്റർ എഞ്ചിനൊപ്പം ഡിസിടി ഗിയർബോക്‌സ് കൂടി വരുന്നതോടെ അൽട്രോസിന്റെ പെർഫോമൻസ് കൂടുതൽ മെച്ചപ്പെടുമെന്നാണ് കരുതുന്നത്.

Update: 2022-03-01 16:29 GMT
Editor : Nidhin | By : Web Desk
Advertising

ടാറ്റ അൽട്രോസിന് സേഫ്റ്റിയും അനവധി ഫീച്ചറും ടാറ്റ നൽകിയിരുന്നു, പക്ഷേ ഒരു ഓട്ടോമാറ്റിക്ക് ഗിയർബോക്‌സ് ടാറ്റ നൽകിയിരുന്നില്ല. അൽട്രോസ് നോക്കിപ്പോകുന്നവരിൽ വലിയ വിഭാഗത്തെ പിറകോട്ടടിച്ച കാര്യമായിരുന്നു അത്. ആ കുറവ് ഉടൻ തന്നെ ടാറ്റ തിരുത്തുമെന്നാണ് സൂചനകൾ.

ടാറ്റ അൽട്രോസ് ഓട്ടോമാറ്റിക്കിനെ സംബന്ധിച്ച് പുറത്തുവരുന്ന സൂചനകൾ അനുസരിച്ച് ഡിസിടി (DCT) ഓട്ടോമാറ്റിക്ക് ഗിയർ ബോക്‌സായിരിക്കും വാഹനത്തിന് കമ്പനി നൽകുക.

ടാറ്റ അൽട്രോസിന്റെ ഓട്ടോമാറ്റിക്ക് മോഡലിന്റെ ബുക്കിങ് അനൗദ്യോഗികമായി വിവിധ ഡീലർഷിപ്പുകൾ ആരംഭിച്ചിട്ടുണ്ട്. ഈ മാസം തന്നെ വാഹനം വിപണിയിലെത്തുമെന്നാണ് സൂചനകൾ. മാനുവൽ ട്രാൻസ്മിഷൻ മോഡലിൽ നിന്ന് ഒരു ലക്ഷത്തിനടുത്ത് ഓട്ടോമാറ്റിക്കിന് വില കൂടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

85 ബിഎച്ച്പി പവറും 113 എൻഎം ടോർക്കുമുള്ള 1.2 ലിറ്റർ എഞ്ചിനൊപ്പം ഡിസിടി ഗിയർബോക്‌സ് കൂടി വരുന്നതോടെ അൽട്രോസിന്റെ പെർഫോമൻസ് കൂടുതൽ മെച്ചപ്പെടുമെന്നാണ് കരുതുന്നത്.

അൽട്രോസിനെ കൂടാതെ സെഗ്മെന്റിൽ ഹ്യുണ്ടായി ഐ20 മാത്രമാണ് ഡിസിടി ഗിയർബോക്‌സ് നൽകുന്നത്.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News