ഇനി പഴയ വിലയിൽ കിട്ടില്ല; വിലവർധന പ്രഖ്യാപിച്ച് ടാറ്റ

ഈ വർഷം ഏപ്രിൽ 1 മുതൽ ശ്രേണിയിലുടനീളം 2.5 ശതമാനം മുതൽ വർധന പ്രാബല്യത്തിൽ വരും.

Update: 2022-03-22 15:16 GMT
Editor : abs | By : Web Desk
Advertising

ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോർസ് തങ്ങളുടെ വാണിജ്യ വാഹന ശ്രേണിയിൽ  വിലവർധന പ്രഖ്യാപിച്ചു. ഈ വർഷം ഏപ്രിൽ 1 മുതൽ ശ്രേണിയിലുടനീളം 2.5 ശതമാനം മുതൽ വർധന പ്രാബല്യത്തിൽ വരും. സ്റ്റീൽ, അലുമിനിയം, മറ്റ് വിലപിടിപ്പുള്ള ലോഹങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ വിലയിലുണ്ടായ വർധനവ്  വിലവർധനവിന് പ്രേരകമായതെന്ന് നിർമാതാക്കൾ പറയുന്നു.

ഇത് രണ്ടാം തവണയാണ് കമ്പനി ഇന്ത്യയിൽ വാണിജ്യ വാഹനങ്ങളുടെ വില വർധിപ്പിക്കുന്നത്. നേരത്തെ, ടാറ്റ മോട്ടോർസ് 2022 ജനുവരി 1-ന് ഇന്ത്യയിൽ വാണിജ്യ വാഹന വില 2.5 ശതമാനം വർധിപ്പിച്ചിരുന്നു. വാണിജ്യ വാഹനങ്ങൾക്കൊപ്പം തന്നെ പാസഞ്ചർ വാഹനങ്ങളുടെ വിലയും വർധിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുത്ത മോഡലുകളുടെ വില 3,000 രൂപ വരെ വർധിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇലക്ട്രിക് മോഡലുകളായ നെക്സോൺ, ടിഗോർ ഇവിയിലും 25,000 രൂപയുടെ വർധനവാണ് കമ്പനി നടപ്പാക്കുന്നത്.

ടാറ്റ മാത്രമല്ല മറ്റു വാഹന നിർമാതാക്കളും വില വർധന പ്രഖ്യാപിച്ചിട്ടുണ്ട്. മെർസിഡീസ് ബെൻസ് തങ്ങളുടെ കാറുകളുടെ വില അടുത്ത മാസം മുതൽ 50,000 രൂപ മുതൽ വർധിപ്പിക്കാൻ ഒരുങ്ങുകയാണ്. മോഡലിനെ ആശ്രയിച്ച് 5 ലക്ഷം രൂപ വരെ വില ഉയർന്നേക്കാം.

അതേസമയം, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇവി സെഗ്‌മെന്റിൽ 15,000 കോടി രൂപ നിക്ഷേപിക്കാൻ ടാറ്റ മോട്ടോഴ്‌സ് പദ്ധതിയിടുന്നതായാണ് വാർത്തകൾ

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News