ഒറ്റ ചാർജിൽ 400 കിലോമീറ്റർ; പുത്തൻ നെക്‌സോൺ നാളെ എത്തും
സ്റ്റാൻഡേർഡ് മോഡലിനേക്കാൾ പുതിയ ഫീച്ചറുകൾ കൂട്ടിച്ചേർക്കുന്നതിനാൽ അപ്‌ഡേറ്റുകൾ പവർ വിഭാഗത്തിൽ മാത്രം ഒതുങ്ങുന്നില്ലെന്നും കമ്പനി വ്യക്തമാക്കുന്നു.
നെക്‌സോൺ ഇവിയുടെ ലോംഗ്-റേഞ്ച് വേരിയന്റായ നെക്‌സോൺ ഇവി മാക്‌സ് ഏപ്രിൽ 11-ന് വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് ടാറ്റ മോട്ടോർസ്. ദിവസങ്ങൾക്ക് മുമ്പാണ് പുതിയ വേരിയന്റിന്റെ പേരും വിവരങ്ങളും കമ്പനി വെളിപ്പെടുത്തിയത്.
പേര് സൂചിപ്പിക്കുന്നത് പോലെ, അപ്‌ഡേറ്റ് ചെയ്ത പവർട്രെയിനും നിലവിലുള്ളതിനേക്കാൾ ദൈർഘ്യമേറിയ റേഞ്ച് വാഗ്ദാനം ചെയ്യുന്ന വലിയ ബാറ്ററി പാക്കും ഇതിന് ലഭിക്കുന്നു. സ്റ്റാൻഡേർഡ് മോഡലിനേക്കാൾ പുതിയ ഫീച്ചറുകൾ കൂട്ടിച്ചേർക്കുന്നതിനാൽ അപ്‌ഡേറ്റുകൾ പവർ വിഭാഗത്തിൽ മാത്രം ഒതുങ്ങുന്നില്ലെന്നും കമ്പനി വ്യക്തമാക്കുന്നു.
പ്രതീക്ഷിക്കുന്ന മാറ്റങ്ങൾ
നെക്‌സോൺ ഇവി മാക്‌സിലെ ഏറ്റവും വലിയ മാറ്റം വലിയ 40 kWh ബാറ്ററി പായ്ക്കാണ്. സ്റ്റാൻഡേർഡ് ബാറ്ററി പാക്കിനെക്കാൾ വളരെ വലുതാണ്. ഈ മോഡലിന് 400km എന്ന റേഞ്ച് ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ. സ്റ്റാൻഡേർഡ് വേരിയന്റിന്റെ 129 എച്ച്പിയിൽ നിന്ന് 136 എച്ച്പി ഉത്പാദിപ്പിക്കുന്ന വാഹനത്തിന്റെ ഹൃദയം കൂടുതൽ ശക്തമാകും. ഫാസ്റ്റ് ചാർജിനായി കൂടുതൽ ശക്തമായ 6.6kW എസി ചാർജറും അവതരിപ്പിക്കും
ഇന്റീരിയറിൽ ഡാഷ്‌ബോർഡ് മാറ്റമില്ലാതെ തുടരുമെങ്കിലും ഓട്ടോ ഹോൾഡ് ഫംഗ്ഷനോടുകൂടിയ ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്കുമുണ്ട്. സൺറൂഫ്, ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകൾ, വൈപ്പറുകൾ, ലെതറെറ്റ് സീറ്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പുഷ്-ബട്ടൺ സ്റ്റാർട്ട്, കീലെസ് എൻട്രി, 7 ഇഞ്ച് ടച്ച്സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കണക്റ്റഡ് കാർ ടെക്, റിയർ ക്യാമറ, സെമി, -ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ എന്നിവ ഉൾപ്പെടെ ബാക്കി ഫീച്ചറുകൾ അതേപടി തന്നെയാണ്
എക്‌സ്റ്റീരിയർ സ്റ്റാൻഡേർഡ് പതിപ്പിനോട് ഏറെക്കുറെ സമാനമാണ്. പുതിയ അലോയി വീലുകൾ ലഭിക്കും.