മൈലേജാണോ നോട്ടം? ഈ വർഷം പുറത്തിറങ്ങിയ കാറുകളിൽ മുന്നിൽ ഇവർ

അൽപ്പമെങ്കിലും ഇന്ധനം ലാഭിക്കുന്നതിന് വേണ്ടി എസി ഓൺ ചെയ്യും മുമ്പ് ഒന്ന് സംശയിക്കുന്ന ആൾക്കാരുടെ നാടാണിത്.

Update: 2021-12-19 11:11 GMT
Editor : Nidhin | By : Web Desk
Advertising

ഇന്ത്യയിലെ ഒരു സാധാരണക്കാരൻ കാർ വാങ്ങുമ്പോൾ ആദ്യം ചോദിക്കുന്ന ചോദ്യമാണ് ഇന്ധനക്ഷമത. നൂറിന് മുകളിൽ നിൽക്കുന്ന പെട്രോൾ വിലയിൽ ആ ചോദ്യത്തിന് പ്രാധാന്യവുമേറെയാണ്. അൽപ്പമെങ്കിലും ഇന്ധനം ലാഭിക്കുന്നതിന് വേണ്ടി എസി ഓൺ ചെയ്യും മുമ്പ് ഒന്ന് സംശയിക്കുന്ന ആൾക്കാരുടെ നാടാണിത്. അതുകൊണ്ട് ഈ വർഷം പുറത്തിറങ്ങിയ ഏറ്റവും മൈലേജ് കൂടിയ പെട്രോൾ കാറുകൾ ഏതൊക്കെയെന്ന് നോക്കാം.

1. മാരുതി സുസുക്കി സെലേറിയോ

മാരുതിയിൽ നിന്ന് അവസാനമായി പുറത്തിറങ്ങിയ മാസ്റ്റർ സ്‌ട്രോക്കാണ് സെലോറിയോയുടെ പുതിയ പതിപ്പ്. ഓട്ടോമാറ്റിക്ക് കാറുകളിൽ വിപ്ലവം സൃഷ്ടിച്ചു വിപണിയിൽ വന്ന സെലേറിയോ ഇപ്പോൾ ഇന്ധനക്ഷമതയിൽ വിപ്ലവം സൃഷ്ടിക്കുകയാണ്. 26.68 കിലോമീറ്ററാണ് ഒരു ലിറ്റർ പെട്രോൾ കൊണ്ട് സെലേറിയോക്ക് ഓടാൻ സാധിക്കുക. വാഹനത്തിന്റെ വിഎക്‌സ്‌ഐ ഓട്ടോ ഗിയർഷിഫ്റ്റ് മോഡലിലാണ് ഈ മൈലേജ് ലഭിക്കുക. സെഡ് എക്‌സ് ഐ പ്ലസ് മാനുവൽ ട്രാൻസ്മിഷനാണ് ഏറ്റവും കുറഞ്ഞ മൈലേജ്-24.97.

2. മാരുതി സുസുക്കി സ്വിഫ്റ്റ്


പുറത്തിറക്കിയ കാലം മുതൽ മാരുതിയുടെ ലിസ്റ്റിലെ ഹോട്ട് സെല്ലറാണ് സ്വിഫ്റ്റ്. പല പ്രാവശ്യമായി നിരവധി അപ്‌ഡേറ്റുകൾ നൽകിയിട്ടുണ്ടെങ്കിലും 2021 ലെ ഡ്യുവൽ ജെറ്റ് എഞ്ചിൻ വന്നതോടെ മൈലേജ് ലിസ്റ്റിലും സ്വിഫ്റ്റ് മുൻനിരയിലെത്തി. 23.76 കെ.എം.പി.എല്ലാണ് സ്വിഫ്റ്റിന്റെ എആർഎഐ അംഗീകരിച്ച മൈലേജ്.

3. റെനോൾട്ട് ക്വിഡ്


എൻട്രി ലെവൽ കാറുകളിൽ റെനോൾട്ടിന്റെ ഹിറ്റ് മോഡലാണ് ക്വിഡ്. കുഞ്ഞ് എസ്.യു.വി ലുക്കുള്ള ക്വിഡ് ഇന്ത്യക്കാർക്ക് നന്നായി ഇഷ്ടപ്പെട്ട മോഡലാണ്. 2021 ലെ പുതിയ മോഡൽ പുറത്തിറങ്ങിയതോടെ മൈലേജിലും ആൾക്കാരുടെ ഇഷ്ടക്കാരനായി ക്വിഡ് മാറി. ക്വിഡിന്റെ 1.0 ലിറ്റർ എഎംടി വേരിയന്റിനാണ് ഏറ്റവും കൂടുതൽ മൈലേജ്-22 കെഎംപിഎൽ.

4. റെനോൾട്ട് കൈഗർ


കിക്ക്‌സിൽ കൈപൊള്ളിയ റെനോൾട്ട് 2021 ൽ സാന്നിധ്യമറിയച്ചത് കൈഗറിലൂടെയായിരുന്നു. കോംപാക്ട് എസ്.യു.വി വിഭാഗത്തിൽ പെടുന്ന കൈഗറിന് നിരവധി ആരാധകരുണ്ട്. ടർബോ എഞ്ചിനും നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനുമുള്ള വാഹനത്തിന്റെ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനും മാനുവൽ ട്രാൻസ്മിഷനുമുള്ള എഞ്ചിനാണ് ഏറ്റവും കൂടുതൽ ഇന്ധനക്ഷമത- ഒരു ലിറ്റർ പെട്രോൾ കൊണ്ട് 20.53 കിലോമീറ്റർ ഓടാൻ കൈഗറിനാകും.

5. ടാറ്റ പഞ്ച്


ടാറ്റയെ പോലും അത്ഭുതപ്പെടുത്തികൊണ്ട് സെയിൽസ് ചാർട്ടുകളിൽ വിപ്ലവം സൃഷ്ടിച്ച മോഡലാണ് ടാറ്റ പഞ്ച്. മൈക്രോ എസ്.യു.വി കാറ്റഗറിയിൽ വന്ന പഞ്ചിന് മൈലേജും കുറവില്ലായിരുന്നു 18.97 കിലോമീറ്ററാണ് പഞ്ചിന്റെ മൈലേജ്.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News