പിക്കപ്പുകളുടെ രാജാവ്; ടായോട്ട ഹൈലക്‌സ് ഇന്ത്യയിലേക്ക്

കൂടുതൽ ഭാരം വഹിക്കാൻ പുറകിൽ ലീഫ് സ്പ്രിങ്ങ് സസ്‌പെൻഷനാണ് ഹൈലക്സിന്

Update: 2021-12-01 15:51 GMT
Editor : abs | By : Web Desk
Advertising

ഹൈലക്സ് പിക്കപ്പ് ഇന്ത്യയിൽ അവതിരിപ്പിക്കാനൊരുങ്ങി ടൊയോട്ട. ഇന്നോവ ക്രിസ്റ്റയും ഫോർച്യൂണറും നിർമ്മിക്കുന്ന ഐഎംവി2 പ്ലാറ്റ്‌ഫോമിൽ ആഗോള വിപണിയിലുണ്ട് ഹൈലക്‌സ്. ജനുവരിയിലാകും വാഹനം ഇന്ത്യൻ വിപണിയിൽ എത്തുകയെന്നാണ് റിപ്പോർട്ട്. ബംഗളുരുവിലെ പ്ലാന്റിൽ അസംബിൾ ചെയ്താവും വാഹനം വിപണിയിലെത്തുക. 



5.3 മീറ്റർ നീളവും 3 മീറ്റർ വീൽബേസുള്ള സാമാന്യം നല്ല വലിപ്പമുള്ള പിക്ക്അപ്പ് ട്രക്കാണ് ടൊയോട്ട ഹൈലക്സ്. കൂടുതൽ ഭാരം വഹിക്കാൻ പുറകിൽ ലീഫ് സ്പ്രിങ്ങ് സസ്‌പെൻഷനാണ് ഹൈലക്സിന്. വലിപ്പമേറിയ കറുപ്പിൽ പൊതിഞ്ഞ ഗ്രിൽ ഭാഗം ഹൈലക്സിന്റെ സ്പോർട്ടി ലുക്ക് വർദ്ധിപ്പിക്കുന്നുണ്ട്. ഹൈ-ബീം എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാംപ്, എൽഇഡി ടെയിൽ ലാമ്പുകൾ, കറുപ്പ് നിറത്തിലുള്ള അലോയ് വീലുകൾ എന്നിവയാണ് വാഹനത്തിന്റെ മറ്റു പ്രത്യേകതകൾ.



150 എച്ച്പി പവർ നിർമ്മിക്കുന്ന 2.4-ലിറ്റർ ഡീസൽ എൻജിനിലാണ് ടൊയോട്ട ഹൈലക്സ് ഇന്ത്യയിലെത്താൻ സാദ്ധ്യത. ഓട്ടോമാറ്റിക് ആയിരിക്കും ഗിയർബോക്സ്. 18-25 ലക്ഷം (എക്സ്-ഷോറൂം) വിലയാണ് പ്രതീക്ഷിക്കപ്പെടുന്നത്. കുറഞ്ഞ കരുത്തുള്ള മോഡലിന് 18 ലക്ഷമായിരിക്കും വില. ഇതേ വിലയുള്ള ഇസുസു ഹൈ-ലാൻഡർ, വി-ക്രോസ് എന്നിവരാണ് പ്രധാന എതിരാളികൾ. ആവശ്യക്കാരുടെ കുറവാണ് ഒരു പരിധിവരെ വാഹനനിർമ്മാതാക്കളെ പിക്കപ്പ് എസ്‌യുവി ലോഞ്ച് ചെയ്യുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നത്. എന്നാൽ ടൊയോട്ട മാറി ചിന്തിക്കുകയാണ്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News