സ്‌പൈഡർമാൻ, തോർ എഡിഷനുകൾ അവതരിപ്പിച്ച് ടിവിഎസ് എൻടോർക്ക്‌

ബോഡിയിൽ മാത്രമല്ല മീറ്റർ കൺസോളിലും അവർ സ്‌പൈഡർമാനെയും തോറിനെയും ആവാഹിച്ചിട്ടുണ്ട്.

Update: 2021-12-19 12:36 GMT
Editor : Nidhin | By : Web Desk
Advertising

ടിവിഎസ് ഗിയർലെസ് സ്‌കൂട്ടർ നിരയിലെ ഗ്ലാമർ താരമാണ് എൻടോർക്ക്-125. ഘനഗംഭീരമായ ശബ്ദവും സ്‌പോർട്ടി ലുക്കും ഫീച്ചർ ലോഡഡായ മീറ്റർ കൺസോളും എൻടോർക്കിനെ വ്യത്യസ്തനാക്കുന്നു.

സാധാരണ നിറങ്ങളിൽ നിന്ന് വ്യത്യസ്തമായി സൂപ്പർ ഹീറോ തീമുകളിലുള്ള നിറങ്ങളും ടിവിഎസ് എൻടോർക്കിനുണ്ട്. ഇതുവരെ അയൺമാൻ, ബ്ലാക്ക് പാന്തർ, ക്യാപ്റ്റൻ അമേരിക്ക എന്നീ സൂപ്പർ ഹീറോ തീമുകളാണ് വാഹനത്തിന് ലഭ്യമായിരുന്നത്.

ഇപ്പോൾ രണ്ട് തീമുകൾ കൂടി ആ നിരയിലേക്ക് കൂട്ടിച്ചേർത്തിരിക്കുകയാണ്. തീയറ്ററുകളിൽ നിറഞ്ഞോടുന്ന സാക്ഷാൽ സ്‌പൈഡർമാൻ തീം കൂടാതെ തോർ എന്നിവരുടെ തീമുകളാണ് കൂട്ടിച്ചേർത്തിരിക്കുന്നത്.

സ്‌പൈഡർമാനെ അടിസ്ഥാനമാക്കി ഇറക്കിയ മോഡലിന് നീല, ചുവപ്പ് നിറങ്ങളും സ്‌പൈഡർമാൻ സ്റ്റിക്കറുകളും നൽകിയിട്ടുണ്ട്. തോർ വേർഷന് നൽകിയിരിക്കുന്ന കറുപ്പ, സിൽവർ നിറങ്ങളാണ്. തോറിന്റെ ചുറ്റികയുടെ ചിത്രവും നൽകിയിട്ടുണ്ട്. ബോഡിയിൽ മാത്രമല്ല മീറ്റർ കൺസോളിലും അവർ സ്‌പൈഡർമാനെയും തോറിനെയും ആവാഹിച്ചിട്ടുണ്ട്. സ്‌പൈഡർമാൻ എഡിഷന്റെ മീറ്റർ ഓണാകുമ്പോൾ സ്‌പൈഡർമാൻ ലോഗോയും തോറിന്റെ എഡിഷൻ ഓൺ ചെയ്യുമ്പോൾ തോറിന്റെ ചുറ്റികയും തെളിഞ്ഞുവരും.

അതേസമയം സൂപ്പർ ഹീറോ എഡിഷനുകളുടെ എഞ്ചിനുകളിൽ സൂപ്പർ പവറുകളൊന്നും അധികമായി നൽകിയിട്ടില്ല. സാധാരണ എൻടോർക്കുകളെ പോലെ 9.4 എച്ച്പി പവറും 10.5 എൻഎം ടോർക്കും തരുന്ന 124.8 സിസി 3 വാൽവ് എഞ്ചിൻ തന്നെയാണ് ഈ എഡിഷനുകളുടെയും കരുത്ത്.

84,850 രൂപയാണ് സൂപ്പർ ഹീറോ എഡിഷനുകളുടെ എക്‌സ് ഷോറൂം വില.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News