മാരുതി കാറുകളുടെ വില വര്‍ധിപ്പിച്ചു, പരമാവധി വര്‍ധന 20,000 രൂപ

Update: 2017-07-03 06:38 GMT
മാരുതി കാറുകളുടെ വില വര്‍ധിപ്പിച്ചു, പരമാവധി വര്‍ധന 20,000 രൂപ
Advertising

ബ്രീസയുടെ വിലയില്‍ 20,000 രൂപയുടെയും ബലേനോയുടെ വിലയില്‍ 10,000 രൂപയുടെയും വര്‍ധനവാണ് വരുത്തിയിട്ടുള്ളത്..


മാരുതി കാറുകളുടെ വില വര്‍ധിപ്പിച്ചു. ബ്രീസയുടെ വിലയില്‍ 20,000 രൂപയുടെയും ബലേനോയുടെ വിലയില്‍ 10,000 രൂപയുടെയും വര്‍ധനവാണ് വരുത്തിയിട്ടുള്ളത്. മറ്റ് മോഡലുകളുടെ വില വര്‍ധന 1,500 രൂപക്കും 5000 രൂപക്കും ഇടയിലാണ്. ഇന്നലെ മുതല് വര്‍ധന നിലവില്‍ വന്നു. വില്‍പ്പനയില്‍ ജൂലൈയില്‍ മാത്രം 12.7 ശതമാനത്തിന്‍റെ വര്‍ധന കൈവരിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ക്ക് തൊട്ടുപിറകെയാണ് വില വര്‍ധന സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായിട്ടുള്ളത്. ബ്രീസയുടെ വരവോടെയാണ് മാരുതി കാറുകളുടെ വില്‍പ്പനയില്‍ പ്രകടമായ മുന്നേറ്റം കണ്ടു തുടങ്ങിയത്. 2015 ജൂലൈയെ അപേക്ഷിച്ച് ആള്‍ട്ടോയുടെയും വാഗണ്‍ ആറിന്‍റെയും വില്‍പ്പനയില്‍ 7.2 ശതമാനത്തിന്‍റെ ഇടിവ് റിപ്പോര്‍ട്ട് ചെയ്തിരുന്നു

Tags:    

Similar News