ടാറ്റ തിയാഗോ കാര്‍ ബുക്ക് ചെയ്യൂ... ലയണല്‍ മെസിയെ നേരിട്ട് കാണൂ...
ടാറ്റയുടെ പാളയത്തില്‍ നിന്നു പടയൊരുക്കം നടത്തുകയാണ് പുതിയ ഹാച്ച്ബാക്ക് കാറായ തിയാഗോ. സിക എന്ന പേരായിരുന്നു ആദ്യം ടാറ്റ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ സിക വൈറസ് മരണഭീതി പടര്‍ത്തി പടര്‍ന്നുപിടിച്ചതോടെ പേര് മാറ്റി തിയാഗോ എന്നാക്കി.
ടാറ്റയുടെ പാളയത്തില്‍ നിന്നു പടയൊരുക്കം നടത്തുകയാണ് പുതിയ ഹാച്ച്ബാക്ക് കാറായ തിയാഗോ. സിക എന്ന പേരായിരുന്നു ആദ്യം ടാറ്റ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ സിക വൈറസ് മരണഭീതി പടര്‍ത്തി പടര്‍ന്നുപിടിച്ചതോടെ പേര് മാറ്റി തിയാഗോ എന്നാക്കി. ബ്രാന്‍ഡ് അംബാസഡറായ അര്‍ജന്റീനന്‍ ഫുട്ബോള്‍ താരം ലയണല്‍ മെസിയുടെ മകന്റെ പേര് തന്നെ പുതിയ കാറിന് തെരഞ്ഞെടുത്തതിലൂടെ വലിയൊരു വിപണനതന്ത്രത്തിന് കൂടിയാണ് ടാറ്റ കരുനീക്കം നടത്തിയിരിക്കുന്നത്.
ഈ മാസം 28 ന് നിരത്തില്‍ എത്തിക്കാന്‍ ഒരുങ്ങുന്ന തിയാഗോയുടെ പ്രീബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. വില്‍പ്പന കൊഴുപ്പിക്കാന്‍ സ്വപ്നതുല്യമായ ഓഫറും ടാറ്റ മുന്നോട്ടുവെക്കുന്നു. തിയാഗോ ബാച്ച്ബാക്ക് ബുക്ക് ചെയ്യുന്നവര്‍ക്ക് തങ്ങളുടെ ഇഷ്ടതാരം ലയണല്‍ മെസിയെ നേരിട്ട് കാണാനുള്ള അവസരമാണ് ടാറ്റ വാഗ്ദാനം ചെയ്യുന്നത്. ഇതിനു വേണ്ടി ചെയ്യേണ്ടത് ഇത്രമാത്രം. 18 വയസ് പൂര്‍ത്തിയായ ആര്‍ക്കു വേണമെങ്കിലും പതിനായിരം രൂപ നല്കി തിയാഗോ ബുക്ക് ചെയ്യാം. ടാറ്റ ഡീലര്‍മാര്‍ വഴിയോ ഓണ്‍ലൈന്‍ വഴിയോ ബുക്കിങ് നടത്താം. ഇതിനു ശേഷം എന്തുകൊണ്ട് ടാറ്റ തിയാഗോ ഇഷ്ടപ്പെടുന്നു എന്ന ഭാഗ്യക്കൂപ്പണിലെ ചോദ്യത്തിന് ഉത്തരം നല്‍കണം. ഏറ്റവും ആകര്‍ഷകമായ മറുപടികളില്‍ നിന്നു കുറേ പേരെ തെരഞ്ഞെടുക്കും. ഇതില്‍ നിന്നു അഞ്ച് ഭാഗ്യശാലികളെ കണ്ടെത്തും. ഇവര്‍ക്ക് ഓരോരുത്തര്‍ക്കും മറ്റൊരാളെ കൂടി കൂട്ടി ബാഴ്സലോണയിലേക്ക് പറക്കാം. ബാഴ്സയുടെ കളിത്തട്ടില്‍ മെസി നിങ്ങള്‍ക്കായി കാത്തിരിപ്പുണ്ടാകും. നേരിട്ട് കാണാം, ആ ഫുട്ബോള്‍ ഇതിഹാസത്തെ. പ്രമോഷന് കാലയളവ് പൂര്‍ത്തിയായി 30 ദിവസങ്ങള്‍ക്കകം വിജയികളെ ടാറ്റ പ്രഖ്യാപിക്കും. നാല് ലക്ഷം രൂപയാണ് തിയാഗോയുടെ അടിസ്ഥാന മോഡലിന്റെ വില.