ഇന്ത്യക്ക് ശ്വാസം നല്‍കാനൊരുങ്ങി മാരുതി; മാരുതി പ്ലാന്‍റുകളില്‍ ഇനി ഓക്സിജന്‍ നിര്‍മ്മിക്കും

പ്രതിദിനം 220 കോടി രൂപയുടെ വരുമാന നഷ്ടം സഹിച്ചാണ് മാരുതിയുടെ ഈ ധീരമായ നീക്കം

Update: 2021-04-29 08:26 GMT
Advertising

കോവിഡ് മാഹമാരിയിൽ വിറങ്ങലിച്ചു നിൽക്കുന്ന ഇന്ത്യയുടെ ആരോഗ്യ മേഖലക്ക് സഹായ ഹസ്തവുമായി രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസൂക്കി ഇന്ത്യ. വാഹന നിർമ്മാണം പൂർണമായും നിർത്തിവെച്ച് മെഡിക്കൽ ആവശ്യങ്ങൾക്കുള്ള ഓക്‌സിജൻ ഉത്പാ?ദനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് കമ്പനി. മാരുതിയുടെ ഗുജറാത്തിലേയും ഹരിയാനയിലേയും നിർമ്മാണ യൂണിറ്റുകളാണ് ഇപ്പോൾ അടച്ചുപൂട്ടിയത്. മാരുതിയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഗുജറാത്തിലെ ഹൻസാൽപൂരിൽ പ്രവർത്തിക്കുന്ന കാർ നിർമ്മാണശാലയും കമ്പനി അടച്ചിടും. വാഹന നിർമ്മാണത്തിനായി ഓക്‌സിജൻ നേരിയ അളവിലാണ് ഉപയോഗിക്കുന്നത്.

എന്നാൽ വാഹനങ്ങളുടെ പാർട്ട്‌സുകൾ നിർമ്മിക്കുന്ന കമ്പനികൾ വലിയ അളവിൽ ഓക്‌സിജൻ ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ കാർ നിർമ്മാണം നിർത്തിവെക്കുന്നതോടെ ഈ ഓക്‌സിജൻ മെഡിക്കൽ മോഖലക്ക് ഉപയോഗിക്കാനാകും. മാത്രമല്ല ഇപ്പോൾ വാഹന നിർമ്മാണത്തിനായി ഉപയോഗിക്കുന്ന ഓക്‌സിജൻ പ്ലാന്റുളിൽ കൂടുതൽ ഓക്‌സിജൻ ഉത്പാദിപ്പിക്കാനും മാരുതി ഒരുങ്ങുന്നുണ്ട്. ലഭ്യമായ മുഴുവൻ ഓക്‌സിജനും ഇന്തയുടെ ആരോഗ്യ മേഖലക്ക് ലഭ്യമാക്കാനാണ് മാരുതിയുടെ തീരുമാനം. പ്ലാന്റുകളുടെ അറ്റകുറ്റ പണിക്കായി സാധാരണയായി ജൂൺ മാസത്തിലാണ് കമ്പനി അടച്ചിടാറുള്ളത്. എന്നാൽ രാജ്യത്തെ സവിശേഷമായ സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് മാരുതി സുസൂക്കി ഇന്ത്യ അറിയിച്ചു. കമ്പനിയുടെ വാർത്ത കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

മെയ് ഒന്ന് മുതൽ ഒമ്പത് ദിവസത്തേക്കാണ് കാർ നിർമ്മാണം നിർത്തിവെച്ചുകൊണ്ട് ആരോഗ്യ മേഖലക്കാവശ്യമായ ഓക്‌സിജൻ നിർമ്മിക്കാൻ തീരുമാനിച്ചത്. പ്രതിദിനം 220 കോടി രൂപയുടെ വരുമാന നഷ്ടം സഹിച്ചാണ് മാരുതിയുടെ ഈ ധീരമായ നീക്കം. രാജ്യത്ത് ഓരോ ദിവസും കോവിഡ് കേസുകൾ വീണ്ടും കുത്തനെ കൂടുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,79,257 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് രാജ്യത്ത് ഒരു ദിവസം ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. 3645 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,04,832 ആയി ഉയർന്നു. പുതിയ രോഗികളിൽ 73.59 ശതമാനവും മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, തമിഴ്‌നാട്, കേരളം ഉൾപ്പെടെ 10 സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.

Tags:    

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News