സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇനി ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം; സി.എസ്.എല്‍ ടറ്റയുമായി കരാറുണ്ടാക്കിയത് 44 കോടിക്ക്

കണ്‍വെര്‍ജന്‍സ് എനര്‍ജി ലിമിറ്റഡ് ടാറ്റയുടെ ഇലക്ട്രിക് എസ്.യു.വിയായ നെക്‌സോണ്‍ ഇ.വിയുടെ 300 യൂണിറ്റുകള്‍ ബുക്ക് ചെയ്തു

Update: 2021-05-21 05:53 GMT
Advertising

സര്‍ക്കാര്‍-പൊതുമേഖല സ്ഥാപനങ്ങളിലെ വാഹനങ്ങള്‍ പരമ്പരാഗത ഇന്ധനത്തില്‍ നിന്നും മാറി പൂര്‍ണമായും ഇലക്ട്രിക്കാവണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നടപ്പിലാകുന്നു. ഇതിന്‍റെ ഭാഗമായി പൊതുമേഖല സ്ഥാപനമായ എനര്‍ജി എഫിഷന്‍സി സര്‍വീസ് ലിമിറ്റഡിന്‍റെ അനുബന്ധ സ്ഥാപനമായ കണ്‍വെര്‍ജന്‍സ് എനര്‍ജി ലിമിറ്റഡ് ടാറ്റയുടെ ഇലക്ട്രിക് എസ്.യു.വിയായ നെക്‌സോണ്‍ ഇ.വിയുടെ 300 യൂണിറ്റുകള്‍ ബുക്ക് ചെയ്തു. രാജ്യത്തൊട്ടാകെയുള്ള കര്‍വെര്‍ജന്‍സ് എനര്‍ജി ലിമിറ്റഡിന്‍റെ സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്നതിനായാണ് 300 വാഹനങ്ങള്‍ വാങ്ങുന്നത്.

ഇവിടങ്ങളില്‍ നിലവില്‍ ഉപയോഗിക്കുന്ന ലിക്വിഡ് ഫ്യുവലില്‍ ഓടുന്ന വാഹനങ്ങളെല്ലാം തന്നെ ഒഴിവാക്കിയേക്കുമെന്നാണ് സൂചന. അടുത്തിടെയാണ് ഇന്ത്യയിലെ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളില്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ ഇലക്ട്രിക്കിലേക്ക് മാറണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ഒരു തവണ ചാര്‍ജ് ചെയ്താല്‍ ഏറ്റവും കുറഞ്ഞത് 250 കിലോമീറ്റര്‍ റേഞ്ച് കിട്ടണം, വാഹനത്തിന് നാല് മീറ്റര്‍ നീളം വേണം, മൂന്ന് വര്‍ഷത്തെ വാറണ്ടി എന്നിവയാണ്

ഇലക്ട്രിക് വാഹനത്തിന് കണ്‍വെര്‍ജന്‍സ് എനര്‍ജി വകുപ്പ് നിബന്ധനയായി വെച്ചിരുന്നത്. ജി.എസ്.ടിക്ക് പുറമെ ഒരു വാഹനത്തിന് , 14.33 ലക്ഷം രൂപയാണ് സ്ഥാപനം അനുവദിക്കുന്നത്. ടാറ്റയുമായി ഏകദേശം 44 കോടി രൂപയുടെ കരാറാണ് കമ്പനി ഉണ്ടാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് എസ്.യു.വിയാണ് നെക്സോണ്‍ ഇ.വി. 13.99 ലക്ഷം രൂപ മുതല്‍ 15.99 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്‍റെ എക്സ്ഷോറും വില.

ഒറ്റത്തവണ ചാര്‍ജിംഗില്‍ 312 സഞ്ചരിക്കാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ടാറ്റ വികസിപ്പിച്ചെടുത്ത സിപ്ട്രോണ്‍ സാങ്കേതിത വിദ്യയെ അടിസ്ഥാനമാക്കിയാണ് നെക്സോണ്‍ ഇവി പ്രവര്‍ത്തിക്കുന്നത്. ഐപി 67 സര്‍ട്ടിഫൈഡ് ലിഥിയം അയേണ്‍ ബാറ്ററിയാണ് വാഹനത്തിന് കരുത്ത് പകരുന്നത്.129 ബി.എച്ച്.പി പവറും പരമാവധി 254 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ നെക്സോണ്‍ ഇ.വിക്കാകും.

Tags:    

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News