ടി20യില്‍ പുതിയ റെക്കോര്‍ഡ് എഴുതി ഫിഞ്ച് 

ടി20യില്‍ തന്റെ റെക്കോര്‍ഡ് തിരുത്തി പുതിയത് എഴുതിച്ചേര്‍ത്ത് ആസ്‌ട്രേലിയന്‍ ഓപ്പണര്‍ ആരോണ്‍ ഫിഞ്ച്. 

Update: 2018-07-03 16:00 GMT
Advertising

ടി20യില്‍ തന്റെ റെക്കോര്‍ഡ് തിരുത്തി പുതിയത് എഴുതിച്ചേര്‍ത്ത് ആസ്‌ട്രേലിയന്‍ ഓപ്പണര്‍ ആരോണ്‍ ഫിഞ്ച്. സിംബാബ് വെക്കെതിരായ മത്സരത്തിലാണ് ഫിഞ്ചിന്റെ കൂറ്റനടി. 76 പന്തില്‍ നിന്ന് 172 റണ്‍സാണ് ഫിഞ്ച് അടിച്ചെടുത്തത്. ഡബിള്‍ സെഞ്ച്വറിയടിക്കുമോ എന്ന് തോന്നിച്ചെടുത്ത് നിന്നും ഫിഞ്ച് മടങ്ങുകയായിരുന്നു. അതും ഹിറ്റ് വിക്കറ്റിലൂടെ. 156 ആയിരുന്നു ഫിഞ്ചിന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍.

2013ല്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു അന്നത്തെ വെടിക്കെട്ട് പൂരം. അത്‌പോലത്തന്നെ മറ്റൊരു റെക്കേര്‍ഡും സിംബാബ് വെക്കെതിരെ ഫിഞ്ച് നേടി. പക്ഷെ അതൊരു കൂട്ടുകെട്ട് റെക്കോര്‍ഡ് ആണ്. ആദ്യ വിക്കറ്റില്‍ ഡി ആര്‍സി ഷോട്ടുമൊത്ത് 223 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഫിഞ്ച് നേടിയത്. ടി20യിലെ ഓപ്പണിങ്ങില്‍ ഇതൊരു റെക്കോര്‍ഡാണ്. ഷോട്ട് 46 റണ്‍സ് നേടി. ഇരുവരുടെയും കരുത്തില്‍ കംഗാരുപ്പട സിംബാബ് വെക്കായി വെച്ചുനീട്ടിയത് 230 റണ്‍സിന്റെ കൂറ്റന്‍ ലക്ഷ്യം.

എന്നാല്‍ സിംബാബ് വെക്കാവട്ടെ 129 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 100 റണ്‍സിന്റെ വമ്പന്‍ വിജയമാണ് ആസ്‌ട്രേലിയ സ്വന്തമാക്കിയത്. ഇരു ടീമുകള്‍ക്കും പുറമെ പാകിസ്താനും അടങ്ങുന്ന ത്രിരാഷ്ട്ര ടി20 ടൂര്‍ണമെന്റാണ് നടക്കുന്നത്. ആദ്യ മത്സരത്തില്‍ പാകിസ്താനെയും ആസ്‌ട്രേലിയ തകര്‍ത്തിരുന്നു. ആസ്ട്രേലിയയുടെ നായകന്‍ കൂടിയാണ് ഫിഞ്ച്.

Tags:    

Similar News