‘ആരാണ് റേഡിയോ വില്‍ക്കുന്നതെന്ന് നോക്കൂ? 50 എണ്ണം വിറ്റു കഴിഞ്ഞു’

ശ്രീലങ്കയ്‌ക്കെതിരായ അണ്ടര്‍ 19യില്‍ അടുത്തിടെ അരങ്ങേറിയ താരം ബാറ്റിങ്ങില്‍ പരാജയപ്പെട്ടുവെങ്കിലും ബൗളിങ്ങില്‍ ശ്രദ്ധേയമായിരുന്നു. 

Update: 2018-08-11 14:15 GMT
Advertising

അടുത്തിടെയായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുണ്‍ തെണ്ടുല്‍ക്കര്‍ വാര്‍ത്തകളില്‍ നിറയുകയാണ്. ശ്രീലങ്കയ്‌ക്കെതിരായ അണ്ടര്‍ 19 യൂത്ത് ടെസ്റ്റില്‍ അടുത്തിടെ അരങ്ങേറിയ താരം ബാറ്റിങ്ങില്‍ പരാജയപ്പെട്ടുവെങ്കിലും ബൗളിങ്ങില്‍ ശ്രദ്ധേയമായിരുന്നു. എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് സ്വന്തമാക്കി വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്തു. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ലോര്‍ഡ്‌സ് മത്സരത്തില്‍ പിച്ചുണക്കാന്‍ സഹായിച്ചും അര്‍ജുന്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ലോര്‍ഡ്സ് ടെസ്റ്റിലെ ആദ്യ ദിനം മഴയെടുത്തിരുന്നു.

ഇത്തവണ ലോര്‍ഡ്‌സിന്റെ തെരുവില്‍ റേഡിയോ വിറ്റാണ് സച്ചിന്റെ മകന്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുന്നത്. മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങാണ് റേഡിയോ വില്‍ക്കുന്ന അര്‍ജുനെ വെളിപ്പെടുത്തിയത്. ഹര്‍ഭജന്റെ ട്വിറ്റര്‍ പേജിലൂടെയായിരുന്നു ഇത്. 'ആരാണ് റേഡിയോ വില്‍ക്കുന്നതെന്ന് നോക്കൂ? 50 എണ്ണം വിറ്റു കഴിഞ്ഞു. ഇനി കുറച്ചു കൂടിയേ ബാക്കിയുള്ളു. വേഗം വന്നാല്‍ വാങ്ങിക്കാം' എന്നായിരുന്നു ഹര്‍ഭജന്റെ കുറിപ്പ്. അര്‍ജുനൊപ്പം ഹര്‍ഭജനും നില്‍ക്കുന്ന ചിത്രം സഹിതമായിരുന്നു ട്വീറ്റ്.

ലണ്ടനിലെ തുടര്‍ച്ചയായ മഴ മൂലം ഗ്രൗണ്ട് സ്റ്റാഫ് സാധാരണ ഡ്യൂട്ടി സമയത്തേക്കാള്‍ കൂടുതല്‍ സമയമാണ് ജോലി ചെയ്യുന്നത്. ഇത് മനസ്സിലാക്കിയാണ് ഇവരെ സഹായിക്കാനായി എത്തിയത്. നേരത്തെ ലണ്ടനിലെ മെര്‍ച്ചന്റ് ടെയ്
ലർ സ്‌കൂള്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ഇന്ത്യന്‍ ടീമിന്റെ പരിശീലനത്തിലും താരമായിരുന്നു അര്‍ജുന്‍. ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് നെറ്റ്സില്‍ പന്തെറിഞ്ഞത് അര്‍ജുനായിരുന്നു.

Tags:    

Similar News