കളിച്ച കോഹ്ലിക്ക് റാങ്കിങ്ങിലും നേട്ടം
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര കൈവിട്ടെങ്കിലും നന്നായി കളിച്ച ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്ക് ഐ.സി.സി റാങ്കിങ്ങിലും നേട്ടം. 937 റേറ്റിങ് പോയിന്റോടെ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യയുടെ നായകന്‍. കോഹ്ലിക്കിത് ചരിത്ര നേട്ടമാണ്. അദ്ദേഹത്തിന്‍റെ കരിയറിലെ തന്നെ ഏറ്റവുമുയര്‍ന്ന റേറ്റിങ് പോയിന്‍റാണിത്. സതാപ്ടണ്‍ ടെസ്റ്റിലെ രണ്ട് ഇന്നിങ്സിലുമായി 104 റണ്‍സാണ് താരം നേടിയത്. പരമ്പരയിലെ റണ്‍ വേട്ടക്കാരിലും കോഹ്ലിയാണ് മുന്നില്‍(544).
929 റേറ്റിങ് പോയന്റുള്ള ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്താണ് രണ്ടാം സ്ഥാനത്ത്. 847 റേറ്റിങ് പോയന്റുള്ള ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യാംസണ്‍ മൂന്നാമതും. നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി നേടിയ ഇന്ത്യയുടെ ചേതേശ്വര്‍ പൂജാര ബാറ്റിംഗ് റാങ്കിങ്ങില്‍ ആറാം സ്ഥാനം നിലനിര്‍ത്തി. പതിനെട്ടാം സ്ഥാനത്തുള്ള അജിങ്ക്യാ രഹാനെയാണ് ആദ്യ ഇരുപതിലെ മറ്റൊരു ഇന്ത്യന്‍ താരം.
അതേസമയം ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഇംഗ്ലണ്ടിന്‍റെ ജെയിംസ് ആന്‍ഡേഴ്‌സണാണ് ഒന്നാമത്. രവീന്ദ്ര ജഡേജ മൂന്നാം സ്ഥാനത്തും ആര്‍.അശ്വിന്‍ എട്ടാം സ്ഥാനത്തുമാണ്. അശ്വിന്‍ ഇംഗ്ലണ്ട് പരമ്പരയില്‍ നിരാശപ്പെടുത്തിയപ്പോള്‍ ജഡേജക്ക് പ്ലെയിങ് ഇലവനില്‍ തന്നെ സ്ഥാനം ഇല്ലായിരുന്നു.